പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാവില്ലെന്ന് വെളിപ്പെടുത്തി മോഹൻ ലാലിന്റെ സുഹൃത്തും നടനും സംവിധായകനുമായ ജോണി ആന്റണി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോണി ആൻ്റണി ഇക്കാര്യം പറഞ്ഞത്.
കുട്ടിക്കാലം മുതൽ കല്യാണിയും പ്രണവും നല്ല സുഹൃത്തുക്കളാണെന്നും അവർ രണ്ടുപേരും വിവാഹം കഴിക്കുമോ എന്ന് നോക്കുന്നത് ഇപ്പോഴത്തെ ന്യൂജൻ പിള്ളേർക്ക് ചേർന്നതല്ല എന്നും ജോണി ആൻ്റണി പറഞ്ഞു.
കല്യാണിയും പ്രണവും യഥാർത്ഥ ജീവിതത്തിലും വിവാഹിതരായെക്കുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ ആണ് ജോണി ആന്റണി യുടെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്.