നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്‌തു. മലപ്പുറം ഡിസിസി അംഗം എ പി മൊയ്ദീന് നേരെയാണ് നടപടി. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനാൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു എന്നറിയിച്ചുള്ള കത്താണ് നൽകിയത്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങള്‍ മലപ്പുറത്ത് നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തു. വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രിക്ക് […]