കുവൈത്ത്: കുവൈത്തിലെ തിരക്കേറിയ ഗസാലി റോഡിൽ ഗതാഗത നിയന്ത്രണം . നാളെ ചൊവ്വാഴ്ച മുതൽ അൽ ഗസാലി റോഡ് രണ്ടുദിവസം നാലു മണിക്കൂർ അടച്ചിടും.
പുലർച്ച ഒരുമണി മുതൽ അഞ്ചുവരെയുള്ള നാലു മണിക്കൂർ സമയമാണ് റോഡ് അടച്ചിടുക. ഇരു വശത്തേക്കുമുള്ള ഗതാഗതം ഈ സമയം സാധ്യമാകില്ല.
പബ്ലിക്ക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് എന്നിവയുടെ ഏകോപനത്തിൽ നടപടികൾ ക്രമീകരിക്കും.