കിളിമാനൂര്‍: പള്ളിക്കല്‍ എം.എം. മുക്കില്‍ മുതല സ്വദേശികളായ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പള്ളിക്കല്‍ കെ.കെ. കോണം ഷഫീഖ് മന്‍സിലില്‍ അര്‍ഷാദാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മൂതല സ്വദേശികളായ രാജേഷ്, സജീവ് എന്നിവരെയാണ് ഇയാള്‍ ആക്രമിച്ചത്. ഇയാള്‍ ബഹളം വച്ചത് യുവാക്കള്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.