കായംകുളം:കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെനടത്തുന്ന യുറീക്ക -ശാസ്ത്ര കേരളം കായംകുളം മേഖലാ തല വിജ്ഞാനോത്സവം 2023 കായംകുളം ഗവ യു പി സ്കൂളിൽ സമാപിച്ചു. കായംകുളത്തെഇരുപത്തിരണ്ട് സ്കൂളുകളിൽ നിന്നായി നൂറ്റിനാല്പത് കുട്ടികൾ പങ്കെടുത്തു 
സമാപന സമ്മേളനം ദേവികുളങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പവന നാഥൻ ഉത്ഘാടനം ചെയ്തു.മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുനിൽ കൊപ്പാറേത്ത്  അധ്യക്ഷത വഹിച്ചു.  ഡേവിഡ് ജോൺ സ്വാഗതമാശംസിച്ചു.
സർട്ടിഫിക്കറ്റ് വിതരണം കായംകുളം എ ഇ ഒ.  എ.സിന്ധു,  കായംകുളം ബി ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ അനിൽബോസ്, അദ്ധ്യാപകനായ ഓമനകുട്ടൻ എന്നിവർ നിർവ്വഹിച്ചു.മനോജ്.കെ പുതിയവിള ,   നിസാർ പൊന്നാരത്ത്,  ഹരികുമാർ കൊട്ടാരം, ഹെഡ്മാസ്റ്റർ വി എസ്.അനിൽകുമാർ,എൻകെ.ആചാരി, എസ്ഡി. സലിംലാൽ, ഗീതാകൃഷ്ണൻ, ആനന്ദവല്ലി ടീച്ചർ, ത്യാഗരാജൻ ,കെ.ദേവദാസ് , എന്നിവർ ആശംസകർ അർപ്പിച്ചു. ഷീജാപ്രസന്നൻ  നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *