ഗാന്ധിയെ ലോകത്തിനു നൽകിയ രാജ്യമെന്നു ഇന്ത്യയെ രാഷ്ട്രങ്ങൾ വാഴ്ത്തുമ്പോൾ ഗാന്ധിയെയും ടാഗോരിനെയും നെഹ്‌റുവിനെയും തമസ്കരിക്കുന്ന ഭരണകൂട നടപടി അപഹാസ്യം. ടി എൻ പ്രതാപൻ എം പി :ഗാന്ധി ദർശൻ വേദി സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ.
തൃശൂർ, കെ പി ജി ഡി സംസ്ഥാന സമ്മേളനം ടി എൻ.പ്രതാപൻ എം പി സാഹിത്യ അക്കാദമി ഹാളിൽ ഉൽഘാടനം ചെയ്‌തു.പ്രാരoഭമായി ഡോ. പി വി കൃഷ്ണൻ നായർ ഗാന്ധി ഇന്ന് എന്ന വിഷയം അവതരിപ്പിച്ചു.
ഡോക്റ്റർ എം സി ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോക്റ്റർ അജിതൻ മേനോത്ത്, എം എസ് ഗണേഷ്, പ്രൊഫ് വി വി വർഗീസ്, എ കെ ചന്ദ്രമോഹൻ, സുരേഷ് ബാബു ഇളയവൂർ, ബിനു ചക്കാല, രഞ്ജിനി പ്രതീപ്, ഡോക്റ്റർ പി വി പുഷ്പജ, ടി വി ചന്ദ്രമോഹൻ എക്സ് എം എൽ എ, ജോസ് വള്ളൂർ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ,പനങ്ങോട്ട് കൊണം വിജയൻ, ടി ജെ മാർട്ടിൻ, ടി ജെ പീറ്റർ, കെ ജി ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.