നൂറനാട്: കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും നൂറനാട് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും , പടനിലം അദ്ധ്യാപകനും ആയിരുന്ന പി. കെ.വർഗീസ് രണ്ടാമത് ചരമവാർഷികം നൂറനാട് മണ്ഡലം തെക്ക് 115 ആം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പടനിലത്ത് ആശാൻമുക്കിന് നടന്നു.
ഡിസിസി ജനറൽ സെക്രട്ടറി രാജൻ പൈനുമൂട് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.ബൂത്ത് പ്രസിഡൻ്റ് ജോൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി എക്സിക്യൂട്ടീവ് അംഗം അജയൻ നൂറനാട്,മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റുമാരായ വന്ദന സുരേഷ്, അനിൽ പാറ്റൂർ,കെപിസിസി വിചാർ വിഭാഗം മാവേലിക്കര നിയോജകമണ്ഡലം പ്രസിഡൻ്റ് റജി. വി ഗ്രീൻലാൻഡ് , ബി ജെ.പി നിയോജകമണ്ഡലം കമ്മറ്റി അംഗം അശോക് ബാബു തറയിൽ, രജിൻ എസ് ഉണ്ണിത്താൻ ,അനിൽ നൂറനാട്,ഫസീല,തമ്പി നൂറനാട്,വിജയൻ,ശിലീഫ്,ശശി ആചാര്യ തുടങ്ങിയവർ പ്രസംഗിച്ചു.