കോഴിക്കോട്: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസില്‍ പങ്കെടുത്ത പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസും മുസ്ലിം ലീഗും.
പാര്‍ട്ടി അച്ചടക്കം ലംഘിച്ച എന്‍. അബൂബക്കറിനെ കോണ്‍ഗ്രസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
അന്വേഷണ വിധേയമായി രണ്ട് പേരെ ലീഗും സസ്പെന്‍ഡ് ചെയ്തു. ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി, ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ. ഹുസൈൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.