കോഴിക്കോട്- കോഴിക്കോട് മുക്കത്ത് ഇന്ന് നടക്കുന്ന നവകേരള സദസിനെതിരെ യൂത്ത് ലീഗിന്റെ പോസ്റ്റര്‍. ഇത് നവകേരള സൃഷ്ടിയല്ല, സാധാരണക്കാരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ദൂര്‍ത്താണെന്ന് വിമര്‍ശനം. മുസ്ലീം യൂത്ത് ലീഗ് മുക്കം മുനിസിപ്പല്‍ കമ്മിറ്റി എന്നെഴുതിയ പോസ്റ്റാറാണ് മുക്കം അഗസ്ത്യ മുഴിയങ്ങാടിയിലും പരിസരങ്ങളിലും പതിച്ചിരിക്കുന്നത്.
ഇന്നലെ നവകേരള സദസ്സിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇന്നും യുജനസംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം നവകേരള സദസിന്റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാതയോഗം ചേര്‍ന്നെങ്കിലും യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടായില്ല.
2023 November 26KeralaNavaKeralawasteexchequeryouth leagueഓണ്‍ലൈന്‍ ഡെസ്‌ക് title_en: Youth league poster criticising wastage of Public fund

By admin

Leave a Reply

Your email address will not be published. Required fields are marked *