കുവൈറ്റ്; തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ്( ട്രാസ്‌ക്) സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗൃഹമൈത്രി 2022 പദ്ധതിയിലൂടെ, ട്രാസ്‌ക് അംഗം വാസന്തിക്കു വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മൂന്നാമത്തെ വാര്‍ഡില്‍ നിര്‍മ്മിച്ച് നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം 2023 നവംബര്‍ 29 ന് രാവിലെ 10 മണിക്ക് ട്രാസ്‌ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടന്‍ നിര്‍വ്വഹിക്കും.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്റെ സാന്നിധ്യത്തില്‍ ട്രാസ്‌ക് മുന്‍ ഭാരവാഹികള്‍, അസോസിയേഷന്‍ പ്രതിനിധികള്‍ കൂടാതെ മറ്റു ജനപ്രതിനിധികളും പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതായിരിക്കും. എല്ലാ ട്രാസ്‌ക് കുടുംബാംഗങ്ങളെയും ഈ ചടങ്ങിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.