ദുബായ്: 52 ആമത് യുഎഇ ദേശീയ ദിനത്തോടാനുബന്ധിച്ച് ദുബായിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2 മുതൽ 4 വരെ ദുബായിലെ സ്വകാര്യ സ്‌കൂളുകളിലും നഴ്‌സറികളിലും സർവ്വകലാശാലകളിലും ക്ലാസുകളൊന്നും ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ് വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വെള്ളിയാഴ്ച അറിയിച്ചു.
ഡിസംബർ 1 വെള്ളിയാഴ്ച ദുബായിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ആയിരിക്കുമെന്നും കെഎച്ച്ഡിഎ വ്യക്തമാക്കി. അതേസമയം അവധി നൽകുന്നതുമായി ബന്ധപ്പെട്ട് രസകരമായ ഒരു കുറിപ്പും കെഎച്ച്ഡിഎ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.