പ്രമേഹത്തെ നമുക്ക് മരുന്നുകളില്ലാതെ മാറ്റിയെടുക്കാവുന്നതാണ്. വ്യായാമം, ഭക്ഷണക്രമം എന്നിവയാണ് ഇതിനുള്ള മാർഗം. നടത്തമാണ് പ്രധാനം. നടക്കുന്നതിന് ഓരോരുത്തർക്കും അവരുടേതായ വേഗം ചിട്ടപ്പെടുത്തണം. നമ്മുടെ ശരീരത്തിനകത്ത് തന്നെ ഒരു ക്ലോക്കുണ്ട്. ആക്ലോക്കിന് അനുസൃതമായാണ് ഹോർമോണുകളെല്ലാമുണ്ടാകുന്നത്. ശരിയായ രീതിയിൽ പ്രമേഹത്തെ നിയന്ത്രിക്കണമെങ്കിൽ സമയത്ത് ഭക്ഷണം കഴിക്കണം.
എട്ടിനും ഒമ്പതിനുമിടയിൽ രാവിലത്തെ ഭക്ഷണം. ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയിൽ ഉച്ചഭക്ഷണം. രാത്രി എട്ടിനും ഒമ്പതിനും ഇടയിൽ അത്താഴം എന്നിങ്ങനെ മൂന്ന് നേരത്തെ മെയിൻ ഭക്ഷണക്രമം. മരുന്നുകഴിക്കുന്ന രോഗികൾ രാവിലെ 11നും വൈകീട്ട് നാലിനും ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഒന്നുകിൽ ആരോറൂട്ടിന്റെ മൂന്നോ നാലോ ബിസ്കറ്റ്, അല്ലങ്കിൽ ഒരു ഗ്ലാസ് ഓട്സ് അല്ലെങ്കിൽ കഴിക്കാൻ കഴിയുന്ന പഴങ്ങളിൽ ഏതെങ്കിലുമൊന്ന്. ഇങ്ങനെ അഞ്ച് നേരങ്ങളിൽ വേണം പ്രമേഹബാധിതർ കഴിക്കാൻ.
ഒഴിവാക്കേണ്ടത് മൈദ, റവ, ഗോതമ്പ്. ഗോതമ്പിലടങ്ങിയിരിക്കുന്ന ഗ്ലൂട്ടൈൻ പാൻക്രിയാസിനകത്തെ ബീറ്റകോശങ്ങളെ പെർമെനന്റായി നശിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. തവിടുള്ള ചുമന്ന അരിയുടെ അപ്പം, ഇഡ്ഡലി, ദോശ, പുട്ട്, ഇലയപ്പം തുടങ്ങിയവയൊക്കെ കഴിക്കാം. മുട്ട ഒരു ദിവസം രണ്ടെണ്ണം കഴിക്കാം. പുതിയ പഠനം മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ഇല്ല എന്നാണ്.
വ്യായാമവും ആഹാര ക്രമവും പാലിച്ചാൽ ഒരു പരിധിവരെ പ്രമേഹത്തെ നമുക്ക് തടയാം. ഇതുകൊണ്ടും നിയന്ത്രിക്കാൻ ആകാത്ത ആൾക്കാർ മാത്രമേ മരുന്ന് ഉപയോഗിക്കേണ്ടതുള്ളൂ. ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് കഴിച്ച് രണ്ട് മൂന്നു മാസംകൊണ്ട് പതുക്കെപതുക്കെ മരുന്നിന്റെ അളവ് കുറച്ച് കൊണ്ടുവന്ന് ഒരു പരിധിവരെ പ്രമേഹത്തിന്റെ സങ്കീർണത ബാധിക്കുന്നതിനെ നമുക്ക് പ്രതിരോധിക്കാൻ കഴിയും.