ഡല്‍ഹി: പ്രധാനമന്ത്രിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി ബി.ജെ.പി. ‘ഫ്യൂസ് ട്യൂബ് ലൈറ്റ്’ (Fuse Tube light) എന്ന അടിക്കുറിപ്പോടെയാണ് ബി.ജെ.പി രാഹുൽ ഗാന്ധിയുടെ പോസ്റ്റര്‍ എക്സില്‍ പങ്കുവെച്ചത്. മെയ്‍ഡ് ഇൻ ചൈന എന്നും പോസ്റ്ററിൽ എഴുതിയിരിക്കുന്നു. “കോൺഗ്രസ് രാഹുൽ ഗാന്ധിയെ ട്യൂബ് ലൈറ്റായി അവതരിപ്പിക്കുന്നു” എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
2020ല്‍ പ്രധാനമന്ത്രി രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുല്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. ”ഞാന്‍ 30-40 മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും” എന്നാണ് മോദി പറഞ്ഞത്.
ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വിധത്തിലല്ല മോദി പെരുമാറുന്നതെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. ”പ്രധാനമന്ത്രിമാര്‍ക്ക് പ്രത്യേക അന്തസാണുള്ളത്. പ്രത്യേക രീതിയിലാണ് പ്രധാനമന്ത്രിമാര്‍ പൊതുവെ പെരുമാറുന്നത്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി അങ്ങനെയല്ല. പ്രധാനമന്ത്രി പദത്തിന് ചേരുംവിധമല്ല അദ്ദേഹത്തിന്‍റെ പെരുമാറ്റമെന്നും”എന്നാണ് രാഹുല്‍ പറഞ്ഞത്.