ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ.എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നിമ്രോദ്’. ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന ടാക് ലൈനിലുള്ള പോസ്റ്ററിൽ പോലീസ് വേഷത്തിലുള്ള ഷൈനിനെയാണ് കാണുന്നത്. സിറ്റി ടാർഗറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. 
തീർത്തും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് കെ.എം. പ്രതീഷാണ്. നാല് സ്ത്രീകഥാപാത്രങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ദിവ്യാപിള്ള, ആത്മീയാ രാജൻ, പാർവ്വതി ബാബു എന്നിവരാണ് നായികമാരാവുന്നത്. കൂടാതെ സംവിധായകൻ ലാൽ ജോസ്, അമീർ നിയാസ് എന്നിവരടക്കം നിരവധി താരങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജോർജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ.ഷഫീർ ഈണം പകർന്നിരിക്കുന്നു. തെലുങ്ക് – തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖർ.വി.ജോസഫ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
എഡിറ്റിംഗ്: അയൂബ് ഖാൻ, കലാസംവിധാനം: കോയാസ്, മേക്കപ്പ്: റോണക്സ്‌ സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, പ്രൊജക്ട് ഡിസൈനർ: ലിജു നടേരി, സ്റ്റൻഡ്: പി.സി സ്റ്റൻസ്, വി.എഫ്.എക്സ്: ഐ.വി.എഫ്.എക്സ്,പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: എസ്.ബി.കെ, ഡിസൈൻസ്: മാമിജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

By admin

Leave a Reply

Your email address will not be published. Required fields are marked *