കുവൈറ്റ്: ഗാസ അക്രമണങ്ങളിൽ പരിക്കേറ്റ പലസ്തീനികളെ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ സെക്ടറുകളും ആശുപത്രികളും തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫലസ്തീൻ വിഷയത്തിൽ കുവൈറ്റ് ഭരണകൂടത്തിന്റെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും ഉറച്ച നിലപാടിന്റെ സ്ഥിരീകരണമായാണ് ഇത് വരുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്തെ മറ്റ് ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തിലും സഹകരണത്തിലും പരിക്കേറ്റ ഫലസ്തീനികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തണമെന്ന് ആരോഗ്യ മന്ത്രി ഡോ :അഹമ്മദ് അൽ-അവാദി നിർദ്ദേശിച്ചു.