കായംകുളം: കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന യുറീക്ക ശാസ്ത്ര കേരളം കായംകുളം മേഖലാതല വിജ്ഞാനോത്സവം കായംകുളം ഗവ. യുപി സ്കൂളിൽ നടന്നു.
കായംകുളം എഇഒ എ സിന്ധു വിജ്ഞാനോത്സനോത്സവം ഉദ്ഘാടനം ചെയ്തു. ഡേവിഡ് ജോൺ അധ്യക്ഷത വഹിച്ചു. നിസാർ പൊന്നാരത്ത് സ്വാഗതമാശംസിച്ചു. മനോജ് കെ പുതിയവിള വിജ്ഞാനോത്സനോത്സവ വിശദീകരണം നൽകി.
വി.എസ് അനിൽകുമാർ, സുനിൽ കൊപ്പാറേത്ത്, ഷീജ, ഹരികുമാർ കൊട്ടാരം, എൻ.കെ ആചാരി, എസ്.ഡി സലിംലാൽ, ആനന്ദവല്ലി ടീച്ചർ, ത്യാഗരാജൻ, കെ.ദേവദാസ്, വി. അനിൽബോസ് എന്നിവർ ആശംസകർ അർപ്പിച്ചു.
ഗീതാകൃഷ്ണൻ നന്ദി പറഞ്ഞു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങിലായി 140 കുട്ടികൾ പങ്കെടുത്തു. അനുബന്ധ പരിപാടിയായി വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ മനോജ് കെ. പുതിയവിള, കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സി.ആർ ശ്രീരാജ്, ലൂക്കാ സയൻസ് പോർട്ടൽ എന്ന വിഷയത്തിൽ ഡോ. ജയന്തി എസ് പണിക്കർ എന്നിവർ രക്ഷിതാക്കൾക്കായി ക്ലാസ്സ് നയിച്ചു.
വി.കെ മഹേശൻ, ബിജു.വി, സൂര്യനന്ദ, ജസ്ന, റിച്ചാർഡ്, റെയ്ച്ചൽ, അനിഷേത്, സുനേഷ് കൃഷ്ണ, അഞ്ജലി കൃഷ്ണ, സൂര്യ എന്നിവരടങ്ങിയ പരിഷത്ത് ജില്ലാ വിജ്ഞാനോത്സവ/ഐറ്റി സെൽ പരിപാടികൾക്ക് നേതൃത്വം നൽകി.