ബംഗളൂരു: സ്വത്ത് തര്‍ക്കങ്ങള്‍ക്കൊടുവില്‍ പിതാവിന്റെ കണ്ണ് ചൂഴുന്ന് എടുത്ത് യുവ വ്യവസായിക്ക് ഒന്‍പത് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. 47കാരനായ അഭിഷേക് ചേതന്‍ എന്ന വ്യവസായിക്കാണ് ബംഗളൂരു കോടതി ബുധനാഴ്ച ഒമ്പത് വര്‍ഷത്തെ തടവും 42,000 രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. പിഴയില്‍ 40,000 രൂപ പിതാവ് പരമേഷ് എസ്എസിന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 
2018 ഓഗസ്റ്റ് 28നായിരുന്നു സംഭവം. സ്വത്ത് മുഴുവന്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അഭിഷേക് പിതാവും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനുമായ എസ് എസ് പരമേഷിനെ സമീപിച്ചത്. എന്നാല്‍ സ്വത്ത് മുഴുവന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് പിതാവ് പറഞ്ഞതോടെ, പ്രകോപിതനായ അഭിഷേക് കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയായിരുന്നു. അഭിഷേകിനെതിരെ ജെപി നഗര്‍ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകശ്രമം, സ്വത്ത് തട്ടിയെടുക്കാന്‍ അക്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ചേതനെ അറസ്റ്റ് ചെയ്തത്. 

അക്രമത്തിന് പിന്നാലെ പരമേഷിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. അഭിഷേകിനെ കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് പരമേഷിന്. 2002ല്‍ വിവാഹിതനായ ശേഷം അഭിഷേക് വീട്ടില്‍ നിന്ന് മാറിത്താമസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *