പ്രസവത്തിന് ശേഷം സ്ത്രീകൾ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവത്തിന്റെ സ്വഭാവവും അവരുടെ പ്രായവും മൊത്തത്തിലുള്ള ആരോഗ്യവും പോലുള്ള മറ്റ് ഘടകങ്ങളും അനുസരിച്ച്, പ്രസവാനന്തര രോഗശാന്തി വ്യത്യസ്ത സ്ത്രീകൾക്ക് വ്യത്യസ്തമായി കാണപ്പെടാം.
വൈറ്റമിൻ എ, ബി, സി, ഇരുമ്പ്, കാത്സ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ മുരിങ്ങയാണ് ആദ്യത്തെ ഭക്ഷണം. ഇത് മുലയൂട്ടൽ മെച്ചപ്പെടുത്താൻ സഹായിക്കും. മുരിങ്ങ തോരൻ ആയും കറികളിൽ ചേർത്തും കഴിക്കാവുന്നതാണ്.
അടുത്ത ഭക്ഷണം ഉലുവയാണ്. ഇത് പ്രസവശേഷം ഊർജം വർധിപ്പിക്കാനും പാൽ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കും. ഇതിനായി, നിങ്ങൾ രാത്രിയിൽ ഒരു ടീസ്പൂൺ ഉലുവ വിത്തുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. പിറ്റേന്ന് രാവിലെ ഈ വെള്ളം തിളപ്പിച്ച് വയ്ക്കുക.
പ്രസവശേഷം ശരീരത്തെ വീണ്ടെടുക്കാൻ സഹായിക്കുന്ന മൂന്നാമത്തെ സൂപ്പർഫുഡാണ് ജീരകം. അവയിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഊർജം നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അവ പാൽ ഉൽപാദനം വർധിപ്പിക്കാനും സഹായിക്കുന്നു.
1 ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്തതിന് ശേഷം തിളപ്പിച്ച് ഭക്ഷണത്തിന് ശേഷം കഴിക്കുക. പ്രസവാനന്തര ഭക്ഷണക്രമത്തെക്കുറിച്ച് കൂടുതലറിയാൻ നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായോ പോഷകാഹാര വിദഗ്ധനുമായോ കൂടിക്കാഴ്ച നടത്തി ഉപദേശം സ്വീകരിക്കുക.