ഡൽഹി: പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ രാജ്കുമാർ കോഹ്ലി (93) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബാത്ത്റൂമിൽ കുഴഞ്ഞു വീണാണ് അന്ത്യം.
ഹിന്ദി, പഞ്ചാബി സിനിമകളിലായിരുന്നു പ്രധാനമായും പ്രവർത്തിച്ചിരുന്നത്. നഗീൻ, മുഖാബല, ജാനി ദുശ്മൻ ഏക് അനോഖി കഹാനി തുടങ്ങി 17ഓളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.
2002ൽ പുറത്തിറങ്ങിയ ജാനി ദുശ്മൻ ഏക് അനോഖി കഹാനി ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.