കോഴിക്കോട് – സംസ്ഥാന സര്‍ക്കാറിന്റെ നവകേരള സദസ്സിനെതിരെ മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. ‘നക്‌സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സര്‍ക്കാരിനെ കേരള സദസ്സില്‍ ശക്തമായ പാഠം പഠിപ്പിക്കും’ എന്ന് കത്തില്‍ എഴുതിയിട്ടുണ്ട്. സി പി ഐ എം എല്‍ റെഡ് ഫ്‌ളാഗ് വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
2023 November 24KeralaMaoistThreat.Against..Navakerala Sadas ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Maoist threat against Navakerala sadas