ബാലുശേരി: എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു. ടി.എം ശ്രീനിവാസനാണ് മർദനമേറ്റത്. ബാലുശേരിയിൽ കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയപ്പോഴായിരുന്നു ആക്രമണം.
വാഹനത്തിലിരുന്ന് ഇദ്ദേഹം അക്രമി സംഘത്തെ നോക്കിയപ്പോൾ അവർ ചോദ്യം ചെയ്തു. താൻ എക്സൈസ് ഉദ്യോ​ഗസ്ഥനാണെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു.
ടി.എം ശ്രീനിവാസനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മിഷണറാണ് ഇദ്ദേ​ഹം. എക്സൈസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് ടി.എം ശ്രീനിവാസൻ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *