ഭുവനേശ്വര്‍: മുറിയില്‍ വിഷപ്പാമ്പിനെ തുറന്നുവിട്ട് ഭാര്യയെയും മകളെയും കൊലപ്പെടുത്തി. സംഭവത്തില്‍ ഭര്‍ത്താവ് ഗണേഷ് പത്ര എന്നയാളെ അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നത്തെത്തുടര്‍ന്നായിരുന്നു കൊടുംക്രൂരത.
2020ലായിരുന്നു ദമ്പതികളുടെ വിവാഹം. രണ്ടുവയസുകാരിയായ മകളുമുണ്ട്. ഒക്ടോബര്‍ ഏഴിനാണ് സംഭവം. പാമ്പാട്ടിയില്‍യില്‍ നിന്ന് വാങ്ങിയ ഉഗ്രവിഷമുള്ള മൂര്‍ഖനെ ഗണേഷ് പത്ര ഇരുവരും ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് തുറന്നുവിടുകയായിരുന്നു.
തുടര്‍ന്ന് പാമ്പ് ഇരുവരെയും കുത്തുകയായിരുന്നു. പാമ്പുകടിയേറ്റ ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവദിവസം പ്രതി മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പിന്നീട് യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തതോടെ വിവരം പുറത്താകുകയായിരുന്നു.