ഇന്ന് രാവിലെ 7 മണിക്ക് അതായത് ഇന്ത്യൻ സമയം രാവിലെ 10.30 ന് ഇസ്രായേൽ തങ്ങളുടെ കസ്റ്റഡിയിലുള്ള പലസ്തീൻ തടവുകാരുടെ ആദ്യ സംഘത്തെ മോചിപ്പിച്ചതോടെ 47 ദിവസത്തെ ഗാസ യുദ്ധത്തിന് താൽ ക്കാലിക വിരാമമായി.
ഹാമാസ് തങ്ങളുടെ പക്കലുള്ള ബന്ദികളെ വൈകിട്ടാകും മോചിപ്പിക്കുക.. ഈജിപ്റ്റ്. അമേരിക്ക,ഇസ്രായേൽ ,ഹമാസ് എന്നിവരുമായി ഖത്തറാണ് ഇടനിലനിന്ന് ഈ ഒത്തുതീർപ്പു വ്യവസ്ഥകൾ പൂർണ്ണമായും നിയന്ത്രിക്കുന്നത്.
4 ദിവസത്തിനുശേഷം വീണ്ടും 50 ബന്ധികളെക്കൂടി ഹമാസ് മോചിപ്പിക്കാൻ തയ്യറായാൽ 150 പേരെക്കൂടി മോചിപ്പിക്കാൻ തങ്ങൾ തയ്യറാണെന്ന് ഇസ്രായേൽ ഖത്തറിനെ അറിയിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യാത്തവരെയാകും കൈമാറുക.

ഇസ്രേയലിന്റെ തടവറയിൽ 7000 പലസ്തീൻകാരുണ്ട്.ഇതിൽ 3000 പേർ ഒക്ടോബർ 7 നുശേഷം പിടിക്കപ്പെ ട്ടവരാണ്. അവരിൽ 300 പേർ ഒക്ടോബർ 7 ന് ഇസ്രായേലിൽ കടന്നുകയറി ആക്രമണം നടത്തിയവരാണ്. അവരെ ഒരു കാരണവശാലും മോചിപ്പിക്കില്ലെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്.
ആദ്യചിത്രം ഇസ്രായേലിലെ പ്രസിദ്ധനായ ടെലിവിഷൻ കോമഡി റൈറ്റർ Han Avigdori (ഇടത് ) മകൾ Noam ഭാര്യ ഷാരോൺ മകൻ Itay എന്നിവരുടേതാണ്.
കഴിഞ്ഞ ഒക്ടോബർ 6 ന് ഭാര്യ ഷാരോണും 12 വയസ്സുള്ള മകൾ Noam ഉം ദക്ഷിണ ഇസ്രായേലിൽ രോഗബാ ധിതനായ സഹോദരനെ കാണാൻ പോയതായിരുന്നു.ഒക്ടോബർ 7 ന് മടങ്ങാനിരുന്ന അവരെ രണ്ടുപേ രെയും ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഹമാസ് ഇന്ന് മോചിപ്പിക്കുന്നവരിൽ അവരുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹാൻ. ജീവിതകകാലം മുഴുവൻ ജനങ്ങളെ ചിരിപ്പിച്ച താൻ കഴിഞ്ഞ 47 ദിവസമായി ഭാര്യക്കും മകൾക്കും വേണ്ടി കണ്ണീർ വർക്കുകയായിരുന്നെന്ന് ഹാൻ പറയുന്നു.

അവസാന ചിത്രം. ഒക്ടോബർ 7 ന് ഹമാസ് തട്ടിക്കൊണ്ടുപോകുന്നതിന് ഏതാനും നിമിഷം മുൻപ് പകർത്തിയ ഷാരോൺ മകൾ നോയം എന്നിവരുടേത്.

By admin

Leave a Reply

Your email address will not be published. Required fields are marked *