1199 വൃശ്ചികം 8രേവതി / ദ്വാദശി2023 / നവംബർ 24,വെള്ളി
ഇന്ന്;
* മേൽപത്തൂർ ദിനം !്്്്്്്്്്്്്്്്്[പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേൽപുത്തൂർ നാരായണ ഭട്ടതിരി]
* പരിണാമ ദിനം !*********[Evolution Day; “ഒറിജിൻ ഓഫ് സ്പിസീസ്” എന്ന ചാൾസ് ഡാർവിന്റെ പുസ്തകം പ്രസിദ്ധീകരിച്ച ദിനം -1859]
തുർക്കി: അദ്ധ്യാപക ദിനം !* ആസാം: ലച്ചിത് ദിനം !
* In USA;^^^^^^^^* നിങ്ങളുടെ അതുല്യമായ പ്രതിഭ ആഘോഷിക്കാൻ ഒരു ദിനം .!************ [Celebrate Your Unique Talent Day ;പാചകം ചെയ്യാനുള്ള കഴിവ്, പാടാനുള്ള ഇഷ്ടം, അല്ലെങ്കിൽ ഡിസൈൻ ചെയ്യാനുള്ള പാടവം എന്നിങ്ങനെ ഓരോരുത്തർക്കും എന്തെങ്കിലും പ്രത്യേകതയുണ്ട് ]
* ദേശീയ ശ്രവണ ദിനം !**********[National Day of Listening ;മറ്റുള്ളവരുമായി നിമിഷങ്ങൾ പങ്കിട്ട് , അവരുടെ യാത്രയുടെ അദ്വിതീയ അധ്യായങ്ങൾ കണ്ടെത്തി, അവരെ അനുഭവങ്ങളുടെ രേഖാചിത്രങ്ങളിലൂടെ ബന്ധിപ്പിക്കുക.]
* ഡി.ബി. കൂപ്പർ ദിനം !*********** [D.B. Cooper Day ; 1971ൽ ഇതേ ദിനം ഒരു നിഗൂഢനായ മനുഷ്യൻ ഒരു വിമാനം ഹൈജാക്ക് ചെയ്യുന്നു. ടിക്കറ്റ് എടുക്കാൻ നൽകിയ പേര് ഡി.ബി. കൂപ്പർ. യുഎസ് ചരിത്രത്തിലെ പരിഹരിക്കപ്പെടാത്ത ഏക വിമാന ഹൈജാക്കിംഗിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി, ഡി.ബി. പോർട്ട്‌ലാൻഡിൽ നിന്ന് സിയാറ്റിലിലേക്കുള്ള കൂപ്പറിന്റെ ഹ്രസ്വ വിമാനയാത്രക്ക് 20 ഡോളർ മാത്രമേ ചെലവായുള്ളൂ – എന്നാൽ ഒരു ബ്രീഫ്‌കേസിൽ 200,000 ഡോളറുമായി അദ്ദേഹം പാരച്യൂട്ടിൽ നിന്ന് വിമാനം വിട്ടു. ആ തുകയുടെ മൂല്യം ഇന്നത്തെ നിലയിൽ $1.4 മില്യണിലധികം വരും.]
*കറുത്ത വെള്ളിയാഴ്ച !***********[ Black Friday ; ക്രിസ്മസ് സമ്മാനങ്ങൾ മുൻകൂട്ടി വാങ്ങുക എന്ന ആശയം ഒരു ജനപ്രിയ ആശയമായി മാറുകയും താങ്ക്സ് ഗിവിങ്ങിന്റെ പിറ്റേന്ന് വർഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ദിവസങ്ങളിലൊന്നാണ് ബ്ലാക്ക് ഫ്രൈഡേ. “ബ്ലാക്ക് ഫ്രൈഡേ” എന്ന പദം ഷോപ്പിംഗിന്റെ ഒരു പദമായല്ല, മറിച്ച് ഹിസ്റ്ററി കോം അനുസരിച്ച് ഒരു സാമ്പത്തിക പ്രതിസന്ധിയാണ്. 1869-ൽ, യുഎസ് സ്വർണ്ണ വിപണി തകർന്നത് വാൾസ്ട്രീറ്റ് ധനകാര്യകർത്താക്കളെ കുഴപ്പത്തിലാക്കിയതിന്റെ ഓർമ്മയും ഈ ദിനത്തിന്റെ പ്രത്യേകതയായി പരിണമിച്ചു. ]
“ഒന്നും വാങ്ങരുത് ” ദിനം ***********[Buy Nothing Day ; 1992 സെപ്തംബറിൽ ആർട്ടിസ്റ്റ് ടെഡ് ഡേവ് കാനഡയിലെ വാൻകൂവറിൽ ബൈ നതിംഗ് ഡേ തുടങ്ങി. അമേരിക്കൻ താങ്ക്സ് ഗിവിങ്ങിന് ശേഷമുള്ള വെള്ളിയാഴ്ചയാണ് ഇത് ആഘോഷിക്കുന്നത് (ഈ ദിവസം കുപ്രസിദ്ധമായി ‘ബ്ലാക്ക് ഫ്രൈഡേ’ എന്നും അറിയപ്പെടുന്നു]
* സിങ്കി ദിനം !********[ sinkie Day ; താങ്ക്സ്ഗിവിംഗിന് ശേഷം നിങ്ങൾ വീട്ടിലെത്തുമ്പോൾ അടുക്കളയിൽ പലപ്പോഴും ‘പ്ലേറ്റ് ഇല്ല, ടേബിളുകൾ ഇല്ല, സേവനമില്ല’. അതുകൊണ്ട് ബ്ലാക്ക് ഫ്രൈഡേയിൽ എപ്പോഴും ജോലിഭാരം കുറയ്ക്കാൻ സിങ്കിന് മുകളിൽ ഭക്ഷണം കഴിക്കുന്നു ]
* നിങ്ങളെ സ്വാഗതം ചെയ്യുന്ന ദിനം !**************[ You’re Welcome Giving Day ; ലളിതവും ആത്മാർത്ഥവുമായ പ്രതികരണത്തിലൂടെ ദയാലുത്വത്തെ അംഗീകരിക്കുകയും ദിവസങ്ങളെ പ്രകാശമാനമാക്കുകയും ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്ത് കൃതജ്ഞതയുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നു.]
* ചോളം ദിനം !*********[Maize Day ; അടുക്കളകളിലും വയലുകളിലും ഇതിന് വേണ്ടത്ര പ്രാധാന്യം കിട്ടിയിട്ടില്ലെങ്കിലും ടോർട്ടില്ലാ മുതൽ ചോളപ്പം വരെ പ്ലേറ്റുകളിൽ നിറയ്ക്കുന്ന സ്വർണ്ണ ധാന്യമാണ് ചോളം]
ദേശീയ ഫ്ലോസിംഗ് ദിനം !*********** [National Flossing Day; തൂവെള്ള നിറത്തിലുള്ള ആ പല്ലുകളെ മികച്ച രൂപത്തിൽ നിലനിർത്തുന്നത്, രാത്രി ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ നിങ്ങളുടെ പുഞ്ചിരിക്ക് തിളക്കം കൂട്ടാൻ ദിവസവും ഫ്ലോസ് ചെയ്യുക ]
* ദേശീയ നേറ്റീവ് അമേരിക്കൻ ഹെറിറ്റേജ് ഡേ !**************[Native American Heritage day ; തദ്ദേശീയരായ അമേരിക്കക്കാർ വർഷങ്ങളിലുടനീളം അമേരിക്കൻ ഐക്യനാടുകൾക്ക് നൽകിയ സംഭാവനകൾ ആഘോഷിക്കുന്നതിനും നന്ദി പറയുന്നതിനുമുള്ള ഒരു ദിനമാണ് ഇന്ന്. ചിലർ സമ്മതിക്കാൻ തയ്യാറല്ലെങ്കിലും കുടിയേറ്റത്തിന് ഒരു ഇരുണ്ട വശം ഉണ്ട് , കുടിയേറ്റക്കാരായ നമ്മൾ ഇപ്പോൾ അമേരിക്ക എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് വന്നപ്പോൾ നഷ്ടപ്പെട്ട ജീവിതങ്ങളുടെ തിരിച്ചറിവ് കൂടിയാണ് ഈ ദിനം.]
* ദേശീയ മത്തി ദിനം !*********** [National Sardines Day ; ചെറുതും എന്നാൽ ശക്തവുമായ, ഈ ചെറിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, മാത്രമല്ല സലാഡുകൾ, പാസ്തകൾ എന്നിവയ്‌ക്ക് ഒരു രുചികരമായ കൂട്ടിച്ചേർക്കലാണ്.]
ഇന്നത്തെ മൊഴിമുത്ത്്്്്്്്്്്്്്്് ്്്്്”കേട്ടപ്പോൾ കാണാൻ തോന്നികണ്ടപ്പോൾ കെട്ടാൻ തോന്നികെട്ടിയപ്പോൾ, കഷ്ടം പെട്ടുപൊയെന്നും തോന്നിതോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി”
.[ – കുഞ്ഞുണ്ണിമാഷ് ] **********
മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയും അറിയപ്പെടുന്ന സാമുഹൃ പ്രവർത്തകയും ആയ സൂസന്ന അരുന്ധതി റോയ് യുടെയും (1961),
ഗ്രാന്‍ഡ് ഫിനാലെ, നാം മറക്കാതിരിക്കണം, അന്തര്‍ജ്ജനത്തിന് സ്നേഹപൂര്‍വ്വം വയലാര്‍, ആർക്കൂട്ടം തേടി, കുട്ടിമുത്തശ്ശീ തുടങ്ങിയ കൃതികളുടെ രചയിതാവും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ തനൂജ എസ് ഭട്ടതിരിൂടേയും (1962),
ഹിന്ദി, മറാത്തി ചലച്ചിത്രരംഗത്തെ നടനും സംവിധായകനുമായ അമോൽ പാലേക്കറുടെയും (1944),
2001 ലെ മിസ് ഇന്ത്യയും ഹിന്ദി ചലചിത്ര രംഗത്തെ നടിയും മോഡലുമായ സെലീന ജെറ്റ്ലിയുടെയും (1981),
വലങ്കയ്യൻ ലെഗ് സ്പിന്നറും വലങ്കയ്യൻ ലോവർ ഓർഡർ ബാറ്റ്സ്മാനുമായ അന്താരാഷ്ട്ര ക്രിക്കറ്റർ അമിത് മിശ്രയുടെയും (1982)ജന്മദിനം !
ഇന്നത്തെ സ്മരണ !!!്്്്്്്്്്്്്്്്്്സി.എസ്. സുബ്രമണ്യൻ പോറ്റി മ. (1875-1954)പൊൻകുന്നം ദാമോദരൻ മ. (1915-1994 )പി.ജെ. സെബാസ്റ്റ്യൻ മ. (1898 -1972)ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് മ. (1922-1996)ഗുരു തേഗ് ബഹാദൂർ സിങ്ങ് സാഹബ് മ. (1621-1675)മുരളി ദേവ്റ മ. (1937-2014)അംബരീഷ് മ. (1952-2018)ഫ്രെഡി മെർക്കുറി മ. (1946-1991)ക്രിസ്റ്റഫർ ഡ്രെസെർ മ. (1834 -1904 )ഡിയേഗോ റിവേര മ. (1886 -1957)
കൃഷ്ണ ചൈതന്യ ജ. (1918 -1994)പട്ടാഭി സീതാ രാമയ്യ ജ. (1880-1959)പി. പി. എസ്തോസ് ജ. (1924 -1988)അൻവാറാ തൈമൂർ ജ. (1936-2020)ബറൂക്ക് സ്പിനോസ ജ. (1632-1677) ജൂനി പെറോ സെറ ജ. (1713 -1784)സഖാറി ടെയ്ലർ ജ. (1784 -1850)
ചരിത്രത്തിൽ ഇന്ന്…്്്്്്്്്്്്്്്്്്1434 – ലണ്ടനിൽ തെയിംസ് നദി തണുത്തുറഞ്ഞ് മഞ്ഞുകട്ടയായി ( രേഖപ്പെടുത്തിയ ആദ്യ സംഭവം , പിന്നിടും ആവർത്തിക്കുകയുണ്ടായി)
1639 – ജെറെമിയ ഹൊറോക്സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദർശിച്ചു.
1642 – ആബെൽ ടാസ്മാൻ വാൻ ഡൈമാൻ’സ് ലാൻഡ് (ഇന്നത്തെ ടാസ്മാനിയ) കണ്ടെത്തി.
1859 – ചാൾസ് ഡാർവിൻ ‘ദ ഒറിജിൻ ഓഫ് സ്പീഷീസ്’ പ്രസിദ്ധീകരിച്ചു.
1914 – മുസോളിനി ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും രാജിവച്ചു.
1926 – അരബിന്ദോ ഘോഷിന് ആത്മ സാക്ഷാത്കാരം കിട്ടി മഹർഷി അരബിന്ദോ ആയി. ആശ്രമം ശിഷ്യരെ ഏൽപ്പിച്ച് ശ്രീ അരബിന്ദോ ആദ്ധ്യാത്മിക ജ്ഞാനത്തിന് പോകുന്നു.
1966 – യു.എസിൽ പരിസ്ഥിതി മലിനികരണ പുക ദുരന്തം. 400 ലേറെ പേർ ശ്വാസതടസ്സവും ഹൃദയാഘാതവും മൂലം കൊല്ലപ്പെട്ടു.
1968 – കേരളത്തിൽ വീണ്ടും നക്സലെറ്റ് ആക്രമണം. ഇത്തവണ പുൽപ്പള്ളി പോലിസ് സ്റ്റേഷന് നേരെ.
1969 – അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി
1989 – 16 വയസ്സും 214 ദിവസവുമുള്ളപ്പോൾ സച്ചിൻ ടെൻഡുൽക്കർ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അർദ്ധശതകം (Century) പൂർത്തിയാക്കി റെക്കാർഡിട്ടു.്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്ഇന്ന് ; മലയാളത്തിൽ വിലാപകാവ്യത്തിന്റെ സങ്കേതങ്ങളെ പൂർണ്ണമായുൾക്കൊണ്ട് രചിക്കപ്പെട്ട ആദ്യ വിലാപകാവ്യമായ ‘ഒരു വിലാപം’ രചിക്കുകയും ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതികൾ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും, കരുനാഗപ്പള്ളി ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച വിദ്യാലയ ദിനാഘോഷത്തിൽ ബ്രാഹ്മണ-പുലയ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളേയും ഒരേ പന്തിയിലിരുത്തി നടത്തിയ ആദ്യ അവർണ-സവർണ വ്യത്യാസമില്ലാതെ സദ്യ നടത്തുകയും ചെയ്ത, അദ്ധ്യാപകൻ, കവി, വിവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ സി.എസ്. സുബ്രമണ്യൻ പോറ്റിയെയും ( നവംബർ 29, 1875-നവംബർ 24, 1954)
കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനും, .അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, പാർടി പിളർന്നപ്പോൾ സി പി ഐ (എം)- ലും പിന്നീട് സി പി ഐ-ലും പ്രവർത്തിക്കുകയും, പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുകയും, ചെറുകാടിന്റെ “നമ്മളൊന്ന്” എന്ന നാടകത്തിനു വേണ്ടി രചിച്ച ‘പച്ചപ്പനം തത്തേ’ എന്നഗാനം “നോട്ടം” എന്ന ചിത്രത്തിൽ സംഗീതം മാറ്റി ഉപയോഗിച്ചതു വിവാദമാകുകയും, പകർപ്പവകാശലംഘനത്തെ കുറിച്ച് മകൻ എം.ഡി. ചന്ദ്രമോഹൻ പരാതിപ്പെടുകയും, ഈ ഗാനരചനയ്ക്ക് മരണാനന്തര ബഹുമതിയായി 2005-ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്ത, എം.ഡി. രത്നമ്മ, എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എന്നീ സാഹിത്യകാരന്മാരുടെ പിതാവ് ശ്രീ പൊൻകുന്നം ദാമോദരനെയും (1915 നവംബർ 25-1994 നവംബർ 24),
ചിന്തകന്‍, പണ്ഡിതന്‍, ദാര്‍ശനികന്‍, ദൈവശാസ്‌ത്രജ്ഞന്‍, ബൈബിള്‍ അധ്യാപകന്‍, പ്രഭാഷകന്‍, ജേര്‍ണലിസ്റ്റ്, എഴുത്തുകാരന്‍ എന്നിങ്ങനെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനു ഉടമയായിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസിനെയും (1922,9 ഓഗസ്റ്റ് –1996 നവംബർ 24),
ചങ്ങനാശേരി മുനിസിപ്പൽ കൗൺസിൽ ചെയറമാനാകുകയും, 1930-കളിൽ ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭത്തിലും ജനപ്രാതിനിദ്ധ്യം കൂടുതൽ പങ്കാളിത്ത സ്വഭാവത്തോടെയാക്കാനും സർക്കാരുദ്യോഗങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാക്കാനുമുള്ള സമരങ്ങളിലും പങ്കെടുത്ത പി.ജെ. സെബാസ്റ്റ്യനെയും ( 1898 – നവംബർ 24, 1972)
ചക്രവർത്തിക്കെതിരെ പ്രവർത്തിച്ച കുറ്റത്തിന് മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ആജ്ഞപ്രകാരം തടങ്കലിലാക്കപ്പെടുകയും ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പീഡനങ്ങൾക്കിരയായ ശേഷം ഡൽഹിയിൽ വച്ച് ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്ത സിക്ക് മതത്തിന്റെ ഒൻപതാം ഗുരു തേഗ് ബഹാദൂർ സിങ്ങ് സാഹബ് ജിയെയും (ഏപ്രിൽ 1, 1621- 24 നവംബർ 1675)
ഒന്നാം യു.പി.എ സർക്കാരിലും രണ്ടാം യു.പി.എ സർക്കാരിലും കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാം ഗവുമായിരുന്ന മുരളി ദേവ്റയെയും (1937 – 24 നവംബർ 2014).
പുട്ടണ്ണ കനഗലിന്റെ ദേശീയ അവാർഡു ചിത്രമായ നാഗരഹാവുവിലൂടെ (1972) വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഒരു ഇന്ത്യൻ ചലച്ചിത്ര താരവും, കന്നഡയിൽ റിബൽ സ്റ്റാർ എന്നറിയപ്പെടുകയും , സാമൂഹ്യ വ്യക്തിത്വവും സർവ്വോപരി കർണ്ണാടക സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പ്രവർത്തകനും, മാണ്ഡ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലോകസഭ മെംബറും,മൻമോഹൻ സിംഗിൻ്റെ മന്ത്രിസഭയിൽ വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രിയായും സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഹൌസിങ്ങ് മിനിസ്റ്റർ ആയും മാൻഡയഡ ഗണ്ഡു (ആംഗലേയം, മാൻ ഓഫ് മാണ്ഡ്യ) എന്ന അപരനാമം നേടിയ അംബരീഷ് എന്നു ചലച്ചിത്ര രംഗത്തു പൊതുവായി അറിയപ്പെടുന്ന മാളവള്ളി ഹുഛെ ഗൌഡ അമർനാഥിനെയും ( 29 മെയ് 1952 – 24 നവംബർ 2018) ബ്രിട്ടനിലെ ഏഷ്യൻ വംശജനായ ആദ്യത്തെ റോൿ സംഗീതജ്ഞൻ ഫ്രെഡി മെർക്കുറിയെയും (ഫാറൂഖ് ബുൾസാര ) (5 സെപ്റ്റംബർ 1946 – 24 നവംബർ1991),
യൂണിറ്റി ഇൻ വെറൈറ്റി (1859), ദ് ഡെവലപ്മെന്റ് ഒഫ് ഓർണമെന്റൽ ആർട്ട് ഇൻ ദി ഇന്റർനാഷണൽ എക്സിബിഷൻ (1862), ജപ്പാൻ, ഇറ്റ്സ് ആർക്കിടെക്ചർ, ആർട്ട് ആൻഡ് മാനുഫാക്ചേഴ്സ് (1882) തുടങ്ങിയ ഡിസൈനിങ്ങിനെപ്പറ്റി വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച ഒരു ബ്രിട്ടീഷ് കലാശില്പ സംവിധായകനായ ക്രിസ്റ്റഫർ ഡ്രെസെറിനെയും(1834 ജൂലൈ 4-1904 നവംബർ 24),
വലിയ ചുവർചിത്രങ്ങൾ വരച്ചു മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ തുടക്കം കുറിച്ച ഒരു പ്രമുഖ ചിത്രകാരനും , ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്ത ചിത്രകാരിയുടെ ഭർത്താവുമായിരുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ഡിയേഗോ റിവേരയെയും (ഡിസംബർ 8, 1886 – നവംബർ24, 1957),
കലാ സംഗീത നിരൂപകനും സാഹിത്യ ചരിത്രകാരനും ചിന്തകനുമായിരുന്നു കൃഷ്ണ ചൈതന്യ എന്ന തൂലികാ നാമത്തിലെഴുതിയിരുന്ന കെ. കൃഷ്ണൻ നായരെയും(24 നവംബർ 1918 – 05 ജൂൺ 1994) ,
സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം, കർഷക സംഘത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട്,മുൻസിപ്പൽ ചെയർമെൻസ് ചേംബറിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും സി.പി.ഐ. എം സ്ഥാനാർത്ഥിയായി അഞ്ചും ആറും കേരളനിയമസഭകളിൽ കുന്നത്തുനാടിനെ പ്രതിനിധീകരിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും മുൻ നിയമസഭാ സാമാജികനുമായ പി. പി. എസ്തോസിനെയും (24 നവംബർ 1924 – 20 ജൂൺ 1988),
ആസാമിൽ അഹോം രാജ്യത്തിന്റെ സേനാപതിയും മുഗൾ സൈന്യത്തെ സറൈ ഘാട്ടിലെ യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ആസാംകാർ ജന്മദിനം ലച്ചിത് ദിനമായി ആചരിക്കുകയും ചെയ്യുന്ന ലച്ചിത് ബോർഫുക്കനെയും ( 1622 നവംബർ 24-1672)
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മധ്യപ്രദേശ് സംസ്ഥാനത്തെ ആദ്യ ഗവർണർ ആയിരുന്ന ഭോഗരാജു പട്ടാഭി സീതാരാമയ്യയെയും (നവംബർ 24, 1880 – ഡിസംബർ 17, 1959)
ആസ്സാമിലെ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി അംഗവുമായിരുന്ന അൻവാറാ തൈമൂറിനെയും ( 24 നവംബർ 1936- 28 സെപ്റ്റംബർ 2020),
പതിനേഴാം നൂറ്റാണ്ടിലെ വലിയ യുക്തി ചിന്തകന്മാരിൽ ഒരാളായി പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിനും ആധുനിക ബൈബിൾനിരൂപണത്തിനും പശ്ചാത്തലമൊരുക്കിയ നെതർലന്റ്സിൽ ജീവിച്ചിരുന്ന ബറൂക്ക് സ്പിനോസയെയും . (നവംബർ 24, 1632-ഫെബ്രുവരി 21, 1677) ,
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ദൈവത്തിന്റെ വിദൂഷകൻ എന്ന് അർത്ഥം വരുന്ന “ജൂനി പെറോ ” സെറ എന്നറിയപ്പെടുന്ന മിഗേൽ ജോസ് സെറയെയും (നവംബർ 24, 1713 – ഓഗസ്റ്റ് 28, 1784),
1846-ൽ മേജർ ജനറലായി മെക്സിക്കൻ യുദ്ധത്തിൽ (1846-48) അമേരിക്കൻ സൈന്യത്തെ പ്രഗൽഭമായി നയിക്കുകയും ഈ യുദ്ധത്തിലെ പ്രകടനം ദേശീയ നായക പരിവേഷം നൽകുകയും, തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിക്കെതിരായി രൂപംകൊണ്ട വിഗ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി അമേരിക്കയുടെ 12 ആമത്തെ പ്രസിഡന്റ് ആയ സഖാറി ടെയ്ലറിനെയും ( 1784 നവംബർ 24-1850 ജൂലൈ 9 ) ഓർമ്മിക്കാം.!
By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ