നിരാലംബരായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി 2015 മുതൽ പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ബ്രോസ്‌ & ബഡീസിന്റെ സഹകരണത്തോടെ ‌ നവംബർ 30 ന് റിഫ സ്പോര്‍ട്സ് ക്ലബിൽ വെച്ചു ഹോപ്പ് പ്രീമിയർ ലീഗ് 2023 9 ‘S Over Arm Soft Ball ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
എഫ് സി സി  കോട്ടയം കൂട്ടായ്‌മ, തലശേരി ബഹ്‌റൈൻ ക്രിക്കറ്റ്, എൻ ഇ സി  ബഹ്‌റൈൻ, വോയിസ്‌ ഓഫ് ആലപ്പി, മാറ്റ് ബഹ്‌റൈൻ (ത്രിശൂർ), യുണൈറ്റഡ്  സി സി , പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ പ്രതിഭ സി സി, വോയിസ്‌ ഓഫ് ട്രിവാന്‍ട്രം,സംസ്‌ക്കാര ത്രിശൂർ, വി എസ് വി  വാരിയേഴ്സ് തുടങ്ങിയ 12 ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

മുഹമ്മദ് അൻസാർ കൺവീനറും, സിബിൻ സലിം കോഓർഡിനേറ്ററും ആയ ഈ ടൂർണമെന്റിൽ ഫൈസൽ പട്ടാണ്ടി, ഷാജി എളമ്പയിൽ, ഷിജു സി പി , കെ.ആർ നായർ, നിസാർ കൊല്ലം, ഷബീർ മാഹി, നിസാർ മാഹി, ജയേഷ് കുറുപ്പ്, ജെറിൻ ഡേവിസ്, ജോഷി നെടുവെലിൽ, സാബു ചിറമേൽ, ഗിരീഷ് പിള്ളൈ, റംഷാദ് അബ്ദുൾ ഖാദർ, അഷ്‌കർ പൂഴിത്തല, ഷിബു പത്തനംതിട്ട, പ്രകാശ് പിള്ളൈ, പ്രിന്റു , മുജീബ്  റഹ്മാൻ, റോണി , റഫീഖ്, സുജീഷ് തുടങ്ങിയവർ അടങ്ങിയ വോളന്റിയർ കമ്മിറ്റിയും രൂപീകരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *