കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്. രോഹിത് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് അപകടമുണ്ടായത്.
സംഘട്ടന രംഗങ്ങളുടെ പരിശീലനത്തിടെ കാൽ മുട്ടിന് താഴെ ആണ് ആസിഫ് അലിക്ക് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം നടൻ ആശുപത്രി വിട്ടതായാണ് സൂചന. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.