സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ‘ ഒരപാര കല്ല്യാണവിശേഷം ‘ നവംബർ 30 നു  കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. 

സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,,പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ചാപ്റ്റർ ഇൻ ഫിലിം പ്രദർശനത്തിന് എത്തിക്കുന്നു!! പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രത്തിന്റെ സഹനിർമ്മാണം – സജേഷ് വാകേരി, അരവിന്ദാക്ഷൻ കണ്ണോത്ത്.  “ഒരപാര കല്യാണവിശേഷ”ത്തിന്റെ  തിരക്കഥയും, സംവിധാനവും നവാഗതനായ അനീഷ് പുത്തൻപുര നിർവഹിക്കുന്നു. 
ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ, ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുധീർ പറവൂർ, ശിവദാസ് മാറമ്പിള്ളി,  കണ്ണൂർ ശ്രീലത, രശ്മി അനിൽ, എന്നിവർ അഭിനയിക്കുന്നു. 

കഥ – സുനോജ്, ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റർ – പി.സി.മോഹനൻ, സംഗീതം -ഹരികുമാർ ഹരേറാം, ഗാനരചന – പ്രേംദാസ് ഇരുവള്ളൂർ, പ്രെമോദ് വെള്ളച്ചാൽ, ആലാപനം – ജാസി ഗിഫ്റ്റ്, തേജസ്സ്, ശ്രീഗോപിക ഗോകുൽദാസ്, കല – വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ് -പ്രെജി, പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, കോസ്റ്റ്യൂം – വിനീത് ദേവദാസ്, ബി.ജി.എം- സാമുവൽ അബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ,  അസോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പൻചോല, ഫിനാൻസ് കൺട്രോളർ – സഹദേവൻ യു, ഡിസൈൻസ് – മനു ഡാവിഞ്ചി,  സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഒ – അയ്മനം സാജൻ, ഷെജിൻ ആലപ്പുഴ, അജയ് തുണ്ടത്തിൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *