എട്ട് മുൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ ഖത്തറിന് നൽകിയ അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി. ഇതോടെ അടുത്ത വാദം ഉടൻ ഉണ്ടായേക്കും.
ഇന്ത്യൻ നാവികസേനയിലെ മുൻനിര യുദ്ധക്കപ്പലുകളുടെ കമാൻഡർമാരായ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേരെ, അപ്രഖ്യാപിത കുറ്റങ്ങൾ ചുമത്തിയാണ് തടവിലാക്കിയത്.
ഒരു വർഷത്തിലേറെ തടവിലാക്കിയ ശേഷമായിരുന്നു ഒക്ടോബർ 26 ന് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തുടർന്നായിരുന്നു ഇവരുടെ മോചനത്തിനായി ഇന്ത്യ അപ്പീൽ നൽകിയത്.