കോഴിക്കോട്: മകളോടൊപ്പം ക്ഷേത്ര ദർശനത്തിന് പോയ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറെ ലഹരി മാഫിയ ആക്രമിച്ചതായി പരാതി.
ബാലുശേരിയിൽ കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴാണ് കോഴിക്കോട് മുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പേരാറ്റുംപൊയിൽ ശ്രീനിവാസനു നേരെ ആക്രമണമുണ്ടാത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസൻ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.