ഡല്‍ഹി: ബിപിഡി കേരളയുടെയും ബിപിടി സ്ത്രീ ജ്വാലയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്യാൻസർ സൊസൈറ്റിയുമായി ഒത്തുചേർന്ന് ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് ഡിസംബർ 3 ന് രാവിലെ 10 മണി മുതൽ മെഹ്റോളി, ദര്‍ഗ, എംസിഡി ക്സൂളില്‍ ആണ് നടക്കുന്നത്.
100 പേർക്കാണ് ഈ ക്യാമ്പിൽ ടെസ്റ്റിംഗിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. രെജിസ്ട്രേഷൻ ആദ്യം വരുന്നവർക്ക് ആയിരിക്കും. സമൂഹത്തിന്റെ വളരേ താഴ്ന്ന നിലയിൽ ജീവിക്കുന്നതും ഇങ്ങനെയുള്ള ടെസ്റ്റുകൾ നടത്താൻ സൗകര്യം കുറവുള്ള വിഭാഗത്തിനായിരിക്കും പരിഗണന നൽകുന്നത്.
മെഹ്റോളി എംസിഡി കൗൺസിലർ രേഖ മഹേന്ദര്‍ ചൗധരി മുഖ്യാതിഥി ആയിരിക്കും. കേരള ഹൗസ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ് ഈ പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം വഹിക്കും. രജിസ്ട്രേഷന് അനിൽ ടികെ, ഫോണ്‍ നമ്പര്‍: 9999287100