കൊച്ചി: ഫോക്സ്വാഗണ്‍  ഇന്ത്യ, ജനപ്രിയ മോഡലുകളായ ടൈഗണ്‍, വിര്‍ട്ടസ് എന്നിവയുടെ സൗണ്ട് എഡിഷന്‍ അവതരിപ്പിച്ചു. സമാനതകളില്ലാത്ത ശ്രവ്യ അനുഭവം നല്‍കുന്ന സൗണ്ട് എഡിഷന്‍ സബ്-വൂഫര്‍, ആംപ്ലിഫയര്‍ എന്നിവയ്‌ക്കൊപ്പം പ്രത്യേകമായി ട്യൂണ്‍ ചെയ്ത ഓഡിയോ സിസ്റ്റത്തോടുകൂടിയ മെച്ചപ്പെടുത്തിയ ഓഡിയോ അനുഭവമാണ് ജര്‍മന്‍ വാഹന ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ പുതിയ പതിപ്പുകളിലൂടെ നല്‍കുന്നത്. മനോഹരിത ഉയര്‍ത്തുന്നതിനായി ഈ സെഗ്മെന്റിലെ ആദ്യത്തെ ഇലക്ട്രിക് ഫ്രണ്ട് സീറ്റ്‌സ്, പെഡല്‍ ലാമ്പ്‌സ്, ഫൂട്ട്‌വെല്‍ ഇല്യൂമിനേഷന്‍ എന്നിവ കൂടാതെ സൗണ്ട് എഡിഷന്‍ ബാഡ്ജ്, ഗ്രാഫിക്‌സ് സവിശേഷതകളും പഞ്ചനക്ഷത്ര സുരക്ഷാ റേറ്റിങ് ലഭിച്ച ടൈഗണ്‍, വിര്‍ട്ടസ് സൗണ്ട് എഡിഷനുകളില്‍ ലഭിക്കും.
ടൈഗണ്‍, വിര്‍ട്ടസ് എന്നിവയുടെ 1.0 ലി  ടിഎസ്‌ഐ ടോപ്‌ലൈന്‍ വേരിയന്റുകളില്‍ ലാവ ബ്ലൂ, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, വൈല്‍ഡ് ചെറി റെഡ്, റൈസിങ് ബ്ലൂ എന്നീ നാല് ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍ സൗണ്ട് എഡിഷനില്‍ മാത്രമായി വൈറ്റ് റൂഫും വെറ്റ് ഒആര്‍വിഎം ക്യാപ്പുകളുമുള്ള ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമും തിരഞ്ഞെടുക്കാം. ബിഗ് റഷ് ആഘോഷത്തോടൊപ്പം വര്‍ഷാവസാന ബൊണാന്‍സയ്ക്ക് തുടക്കമിട്ട് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ടൈഗണ്‍, വിര്‍ട്ടസ് എന്നിവയിലും ബ്രാന്‍ഡിന്റെ ആഗോള ബെസ്റ്റ്-സെല്ലറായ ടിഗ്വാനിലും 2023 നവംബര്‍ 21 മുതല്‍ ആകര്‍ഷകമായ ആനുകൂല്യങ്ങളും ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിര്‍ട്ടസ് സൗണ്ട് എഡിഷന്‍ മാനുവല്‍ (6 സ്പീഡ്) വേരിയന്റിന് 15,51,900 രൂപയും, ഓട്ടോമാറ്റിക് (6 സ്പീഡ്) വേരിയന്റിന് 16,77,400 രൂപയുമാണ് എക്‌സ് ഷോറൂം വില. ടൈഗണ്‍ സൗണ്ട് എഡിഷന്‍ മാനുവല്‍ (6 സ്പീഡ്) വേരിയന്റിന് 16,32,900 രൂപയും, ഓട്ടോമാറ്റിക് (6 സ്പീഡ്) വേരിയന്റിന് 17,89,900 രൂപയുമാണ് എക്‌സ് ഷോറൂം വില.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകള്‍ തങ്ങള്‍  പരിചയപ്പെടുത്തുമ്പോള്‍, ഓഫറിലെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വിവേകമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് ഫോക്സ്വാഗണ്‍  പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *