വെമ്പായം: നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് വയോധികന്‍ മരിച്ചു. ചെന്തുപ്പൂര് ദ്വാരകയില്‍ റിട്ട. എ.ജി. ഓഫീസ് ജീവനക്കാരന്‍ ആര്‍. കൊച്ചുവേലു(78)വാണ് മരിച്ചത്.
ഇന്നലെ രാവിലെ പ്രഭാത സവാരിക്കിടെ വട്ടപ്പാറ വച്ചായിരുന്നു അപകടം. മൃതദേഹം നെടുമങ്ങാട് ശാന്തിതീരത്ത് സംസ്‌കരിച്ചു. ഭാര്യ: ഇന്ദിരഭായ് (റിട്ട. സൂപ്രണ്ട് ആര്‍.ടി.ഒ. ഓഫീസ്). മക്കള്‍: സജിത, സാജന്‍. മരുമക്കള്‍: ജയകുമാര്‍, സൗമ്യ.