പാലാ: ഭരണങ്ങാനത്ത് കുന്നേമുറി പാലത്തിന് സമീപം കൈത്തോട്ടിൽ വീണ് വെള്ളപ്പാച്ചിലിൽ കാണാതായ വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ പേരൂർ കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ വൈകിട്ട് ആരംഭിച്ച തിരച്ചില്‍ രാത്രി 8 മണിയോടെ അവസാനിപ്പിക്കുകയായിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിൽ കുട്ടി അപകടത്തിൽ പെട്ടത്. സ്കൂൾ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടു കുട്ടികൾ തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. 
ആ സമയം ഇതുവഴി കടന്നു പോയ സ്കൂൾ ബസിലെ ഡ്രൈവർ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാൾ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു
ഭരണങ്ങാനം പടിഞ്ഞാറെ പൊരിയത്ത് അലക്സിന്‍റെ (സിബിച്ചൻ) മകൾ ഹെലനാണ് റോഡിലേക്ക് കവിഞ്ഞൊഴുകിയ വെള്ളത്തിൽ അകപ്പെട്ടത്. ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ്.
ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും എത്തിയ ഫയർഫോഴ്സ് നോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം, ടീം എമർജൻസി അംഗങ്ങളും തെരച്ചിൽ പങ്കാളികളായി.

By admin

Leave a Reply

Your email address will not be published. Required fields are marked *