അങ്കമാലി: അഖില കേരളാ തന്ത്രി സമാജത്തിന് അങ്കമാലിയിൽ കേന്ദ്രീയകാര്യാലയം പണിയുന്നതിനു തീരുമാനമായി. കാര്യാലയത്തിന്റെ ആധാരശിലാസ്ഥാപന കർമ്മം അങ്കമാലി അങ്ങാടിക്കടവിൽ തന്ത്രിസമാജം വക പടുപുഴ ഭഗവതി ക്ഷേത്രത്തിനും, പ്ലാച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിനും സമീപത്തു നടന്നു.
പുതിയ ആസ്ഥാന മന്ദിരം ഇവിടെയാണ് പണികഴിപ്പിയ്ക്കുന്നത്. സമാജത്തിന്റെ മുൻ ജനറൽ സെക്രട്ടറിയും ചോറ്റാനിക്കര ഭഗവതി ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ആധാരശില പാകി. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ പതിനഞ്ചോളം തന്ത്രിമാർ ചേർന്ന് അനുബന്ധ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

അഖിലകേരളാ തന്ത്രി  സമാജം സംസ്ഥാന പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാട്, ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, ജോയിന്റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിപ്പാട്, കെ.പി. സി. കൃഷ്ണൻ ഭട്ടതിരിപ്പാട്, ദിലീപ് വാഴുന്നവർ, നീലമന രഞ്ജിത് നരസിംഹൻ നമ്പൂതിരി, മുതിർന്ന അംഗവും തന്ത്രി സമാജത്തിന്റെ മുൻകാല സാരഥിമാരിൽ ഒരാളുമായ കാളത്തിൽ മേയ്ക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാട്, മദ്ധ്യ മേഖലാ സെക്രട്ടറി മുണ്ടയൂർ സൂരജ് നമ്പൂതിരി, ദക്ഷിണ മേഖലാ പ്രസിഡന്റ് അടിമുറ്റത്ത് സുരേഷ് ഭട്ടതിരി, സെക്രട്ടറി കോക്കുളത്ത് മാധവര് ശംഭു പോറ്റി, ജോയിന്റ് സെക്രട്ടറി കടിയക്കോൽ ശ്രീകാന്ത് നമ്പൂതിരി, ഉത്തര മേഖലാ ജോയിന്റ് സെക്രട്ടറി ആലമ്പാടി മാധവ പട്ടേരി, പട്ടന്തേയം ശങ്കരൻ നമ്പൂതിരി തുടങ്ങിയവരാണ്  ആധാര ശിലകൾ സ്ഥാപിച്ചത്. യോഗക്ഷേമ സഭ അങ്കമാലി ഉപസഭാ സെക്രട്ടറി പുന്നശ്ശേരി രാധാകൃഷ്ണൻ നമ്പൂതിരി ആശംസകളർപ്പിച്ചു സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *