ദുബായ്: വേൾഡ് മലയാളി കൌൺസിൽ മിഡിലീസ്റ്റ് റീജിയനും ഉമൽ ഖുവൈൻ പ്രൊവിൻസും സംയുക്തമായി അക്ഷര സന്ധ്യ സംഘടിപിച്ചു. അജിത് കുമാർ തോപ്പിൽ അവതാരകനായി മിഡിലീസ്റ്റ് റീജിയൻ പ്രസിഡന്റ്‌ വിനേഷ് മോഹൻ അധ്യക്ഷത വഹിച്ച സദസ്സിൽ മലയാളസിനിമ ഗാനശാഖയിലെ പ്രമുഖ ഗാനരചയ്താവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യ അതിഥിയായിരുന്നു. 
രഘുനാഥൻ മാഷ്, ഗോപിനാഥ്, ഡബ്ല്യുഎംസി ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തിയ വേദിയിൽ വേൾഡ് മലയാളി കൌൺസിൽ മിഡിലീസ്റ്റ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത് ഏറ്റുവാങ്ങുകയുണ്ടായി. 

ഗ്ലോബൽ വൈസ് പ്രസിഡന്റ്‌മാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി എ ബിജു, വിമൻസ് ഫോറം പ്രസിഡന്റ്‌ എസ്തർ ഐസക്, ഗ്ലോബൽ മീഡിയ ഫോറം സെക്രട്ടറി വി എസ്‌ ബിജുകുമാർ , മിഡിലീസ്റ്റ് റീജിയൻ സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സക്കീർ ഹുസൈൻ, ഉമൽ ഖുവൈൻ പ്രൊവിൻസ് ഭാരവാഹികളായ ചാക്കോ ഊളക്കാടൻ, മോഹൻ കാവാലം, സുനിൽ ഗംഗാദരൻ എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങിൽ രശ്മി വിനേഷ് കവിതാപാരായണം നടത്തുകയും വിവിധ മിഡിലീസ്റ്റ് പ്രൊവിൻസ് ഭാരവാഹികൾ പങ്കെടുക്കുകയുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *