മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. നീല വെളിച്ചമാണ് റിമ അവസാനം അഭിനയിച്ച ചിത്രം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് റിമയുടെ അവധിക്കാല ചിത്രങ്ങളാണ്. സിനിമ താരങ്ങളുടെ പ്രിയപ്പെട്ട അവധിക്കാല ഇടമായ മാലിദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. കടലിന്റെ നീലിമയില്‍ അതീവ ഗ്ലാമറസയാണ് റിമ പ്രത്യക്ഷപ്പെടുന്നത്. റിമ കല്ലിങ്കല്‍ ചുവന്ന ബിക്കിനിയില്‍ വഞ്ചി തുഴയുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 
ഗ്ലാമറസ് ലുക്കിലുള്ള റിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞു. വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നേരത്തെയും മാലിദ്വീപിനെ അവധിക്കാല ചിത്രങ്ങള്‍ റിമ പങ്കുവച്ചിരുന്നു. 

നീല വെളിച്ചമായിരുന്നു റിമയുടെ അവസാനം അഭിനയിച്ച ചിത്രം. ആഷിക് അബുവാണ് ഇത് സംവിധാനം ചെയ്തത്. ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 
ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിച്ചത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാക്കൽ, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. 
ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, ആമി തസ്നിം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിംഗ് വി സാജനാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം ഒടിടി റിലീസായി എത്തിയത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *