കൊച്ചി:  ആഗോള ഐഐഎം മാനേജ്‌മെന്റ് ശില്‍പശാലയ്ക്ക് ഡിസംബര്‍ 21 മുതല്‍ 23 വരെ ഒഡിഷയിലെ ഐഐഎം സമ്പല്‍പൂര്‍ ആതിഥേയത്വം വഹിക്കും.  ഇന്ത്യയിലെ 21 ഐഐഎമ്മുകളില്‍ നിന്നുമുള്ള ഡയറക്ടര്‍മാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
ഐഐഎമ്മുകള്‍ക്കു പുറമെ ഐഐടികള്‍, എന്‍ഐടികള്‍, രാജ്യത്തിനകത്തേയും പുറത്തേയും മറ്റ് മുന്‍നിര മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പങ്കാളിത്തം ഉണ്ടാകും. 
എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സുസ്ഥിര വികസനത്തിനായി പുതുമയുള്ള സംരംഭങ്ങളും ഡിജിറ്റല്‍ ഗവര്‍ണന്‍സും എന്നതാണ് ശില്‍പശാലയുടെ പ്രമേയം. 
നിലവിലുള്ള ഗവേഷണങ്ങളും സംഭാവനകളും പങ്കുവെക്കാനും പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വികസിപ്പിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജയ്‌സ്വാള്‍ പറഞ്ഞു.
ഡയറക്ടര്‍മാര്‍, വൈസ് ചാന്‍സിലര്‍മാര്‍, ഡീനുമാര്‍, പ്രൊഫസര്‍മാര്‍, സ്‌കോളര്‍മാര്‍, വ്യവസായ രംഗത്തു നിന്നുള്ളവര്‍, സിഇഒമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 500-ല്‍ ഏറെ പ്രതിനിധികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *