ബഹ്റൈന്‍: അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണപടർത്തുവാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് പ്രോഗ്രസ്സീവ് പാരന്റ്സ് അലയൻസ് (പിപിഎ). ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും റിട്ടിയർമെന്റ് അനുകൂല്യങ്ങൾ നൽകുന്നതിനുള്ള പണവും കുട്ടികളുടെ കോഷൻ ഡിപ്പോസിറ്റും ആയ 1.2 മില്യൺ പണയം വച്ച് ലോണെടുത്തവർ ജീവനക്കാരുടെ ക്ഷേമത്തെ കുറിച്ച് പ്രസംഗിക്കുന്നത് കാണുമ്പോൾ കുറുക്കൻ കോഴിയെ സ്നേഹിക്കുന്നത് പോലെയുണ്ട്. 
1.2 മില്യൺ ദിനാർ പ്രതിപക്ഷം അവരുടെ ഭരണകാലത്ത് പണയം വെച്ചിട്ടും പിപിഎ അധികാരത്തിൽ വന്ന ശേഷം ജീവനക്കാർക്ക് എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. ഒരു ജീവനക്കാരുടെയും ഇൻക്രിമെന്റോ, റിട്ടയർമെന്റ് ആനുക്കൂല്യങ്ങളോ സ്കൂൾ ഇതുവരെ തടഞ്ഞുവച്ചിട്ടില്ല. 
പ്രതിപക്ഷ നേതാക്കന്മാരിൽ പലരുടെയും ഭാര്യമാരുടെയും സഹോദരിമാരുടേയും കൂട്ടത്തിൽ 22000 ദിനാർ വരെ കൈപറ്റിയവർ ഉണ്ട്. അത്‌ നുണ പ്രസ്താവന എഴുതുന്നവർക്ക് അറിയില്ലെങ്കിൽ സ്വന്തം വീട്ടിലുള്ളവരോട് തന്നെ അന്വേഷിച്ചാൽ മതിയെന്നും പിപിഎ പറഞ്ഞു.
എന്നാൽ പിപിഎയുടെ ഒരു നേതാക്കന്മാരും ഇത്തരം ഒരു ആനുകൂല്യം കൈപറ്റിയവരല്ല കാരണം അവരുടെ ആരും സ്‌കൂളിൽ ജീവനക്കാരോ ജീവനക്കാർ ആയിരുന്നവരോ അല്ല. പ്രതിപക്ഷം അവരുടെ ഭരണകാലത്ത് സ്വന്തപെട്ടവർക്ക് ജോലിയും, പ്രാമോഷനും നൽകിയത് പോലെ പിപിഎ ഒരാൾക്കും നൽകിയിട്ടില്ല സുതാര്യമായ റിക്രൂട്മെന്റ് വ്യവസ്ഥയിലൂടെ യോഗ്യതയുള്ളവരെ മാത്രമേ അപ്പോയമെന്റ് ചെയ്തിട്ടുള്ളു. 
വർഷത്തിൽ പാറ്റക്ക് മരുന്ന് അടിക്കുവാൻ  ബിഡി 100000/- , സർക്കുലർ അയക്കുവാൻ ബിഡി 50000/-ചായകുടിക്കുവാൻ ബിഡി 107000/- ഇങ്ങനെ ധൂർത്ത്‌ അടിച്ചും കട്ടുമടിച്ചും വാണവരെ രക്ഷിതാക്കൾ വർഷങ്ങളായി അധികാരത്തിൽ നിന്ന് പുറത്ത് നിറുത്തിയപ്പോൾ അസഹ്യമായ അസ്വസ്ഥതയാണ്. 
ഏതായാലും റിഫാ ക്യാമ്പസിലെ മാർബിൾ പൊളിഞ്ഞുവീഴുന്നത് പോലെയോ, മഴ പെയ്താൽ കുടപിടിച്ച് അവിടത്തെ ഓഡിറ്റോറിയത്തിലും ക്‌ളാസ് റൂമിലും ഇരിക്കേണ്ട ഗതികേട് പോലെയോ ടോയ്‌ലറ്റ് റിനോവേഷന് ശേഷം കുട്ടികൾക്ക് ഇരിക്കേണ്ടതായി വന്നിട്ടില്ല ഒരു ക്‌ളാസിലും. 
പ്രതിപക്ഷ ഭരണത്തെക്കാൾ ഇരട്ടിയിലധികം ആൺകുട്ടികളുടെ ടോയ്ലറ്റ് ഫെസിലിറ്റി 100 ശതമാനവും, പെൺകുട്ടികളുടെ ടോയ്ലറ്റ് ഫെസിലിറ്റി 50 ശതമാനവും വർധിപ്പിക്കുവാൻ പിപിഎക്ക് കഴിഞ്ഞിട്ടുണ്ട്. അതോടപ്പം പ്രെയർ റൂമും ഉണ്ടാക്കിയിട്ടുണ്ട്. 
മറ്റൊരു ആരോപണം പറയുന്നത് ബസ്‌ പാർക്കിങ് ഗ്രൗണ്ടിൽ ടാർ ചെയ്തു എന്നതാണ്. ബസ് പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ പൂഴി നിറഞ്ഞ്  അധ്യാപകർക്കും, കുട്ടികൾക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാലും മഴക്കാല രോഗങ്ങളാലും ബുദ്ധിമുട്ടുകയായിരുന്നു. അവരുടെ പരാതി പരിഗണിച്ച് ബസ് പാർക്കിങ് ഗ്രൗണ്ട് സ്‌കൂളിന്റെ ഒരു ദിനർപോലും എടുക്കാതെ സന്മനസ്കരായ അഭ്യദയകാംഷികളുടെ സഹായത്തോടെ 27000 ദിനാർ ചിലവ് ചെയ്ത് ടാർ ചെയുവാൻ കഴിഞ്ഞതായും പിപിഎ പറഞ്ഞു.
ഏകദേശം 200 ൽ അധികം ബസുകൾ രണ്ട് നേരവും കയറി ഇറങ്ങിപ്പോകുന്ന ഗ്രൗണ്ട് സിന്തറ്റിക്ക് ആക്കുവാൻ കഴിയില്ല എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാകും എന്ന് മാത്രമാണ് പറയുവാനുള്ളത്. പ്രതിപക്ഷത്തിന്റെ അസാമാന്യ ബുദ്ധിയുടെ ഒരു ഉദാഹരണമാണ് അവരുടെ ഭരണകാലത്ത് ബാസ്‌ക്കറ്റ് ബോൾ ഗ്രൗണ്ടിൽ ഗ്രീൻ കാർപെറ്റ് വിരിച്ച് രണ്ടാം ദിവസം മഴ പെയ്തും, വാഹനങ്ങൾ കയറിയും നശിച്ച് പോയത്. അത്‌ അഴിമതിക്കുള്ള അതി ബുദ്ധിയാണോ എന്ന് രക്ഷിതാക്കൾ ചിന്തിച്ചാൽ മതിയെന്ന് പിപിഎ ഓര്‍മ്മിപ്പിച്ചു.
മറ്റൊരു ആരോപണം ഓഡിറ്റോറിയം നവീകരണത്തെ കുറിച്ചാണ്, ഓഡിറ്റോറിയത്തെ കറവപ്പശുവിനെ പോലെ കണ്ടവർ അതിൻറെ ആധുനിക വത്കരണത്തെ കുറച്ച് ഒരിക്കലും ആലോച്ചില്ല. പിപിഎ അധികാരത്തിൽ വന്ന ശേഷം അതിനുള്ള ശ്രമം നടത്തി. 
എന്നാൽ മുൻകാല കമ്മറ്റി വരുത്തിവച്ച ബാധ്യതകൾ കാരണം അത് ഉദ്ദേശിച്ചപോലെ മുന്നോട്ട് കൊണ്ട് പോകുവാൻ ആദ്യകാലത്ത് കഴിഞ്ഞില്ല. 
എന്നാൽ ഇപ്പോൾ സാമ്പത്തിക നില കുറെ മെച്ചപ്പെട്ടപ്പോൾ കാര്യമായ ബാധ്യതകളില്ലാതെ ഓഡിറ്റോറിയത്തെ നവീകരിക്കുവാനും, എല്‍ഇ‍ഡി ബൾബുകൾ വക്കുവാനും, കുട്ടികളുടെ ആധുനിക വിദ്യാഭ്യാസത്തിന് അനിവാര്യമായ എല്‍ഇഡി വാൾ സ്ഥാപിക്കുവാനും, ശബ്ദ സംവിധാനം ഒരുക്കുവാനും, 4 ഇന്റർനാഷണൽ  ബാഡ്മിന്റൽ കോർട്ട് സ്ഥാപിക്കുവാനും അതൊടാപ്പം ഇന്റർനാഷണൽ ബാഡ്മിന്റൽ ടൂർണമെന്റ് ന്നടത്തുവാൻ ഓഡിറ്റിറിയത്തിന്റെ ഉയരവും കൂട്ടി.  ആധുനിക സാങ്കേതിക വിദ്യാഭ്യാസത്തിന് അനിവാര്യമായ കമ്പ്യൂട്ടർ ലാബ് ഒരുക്കുവാനും  കഴിഞ്ഞു. 
ഇത്തരത്തിൽ കുട്ടികളുടെ വിദ്യഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടാണ് പിപിഎ മുന്നോട്ട് പോകുന്നത്. ചിലർക്ക് ബിൽഡിങ് കൺസ്റ്റ്‌ക്ഷൻ എന്ന സ്വർണഖനിയിൽ ആണ് താല്പര്യം അത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിക്കണമെന്നും,   തെറ്റായ യാഥാർഥ്യ ബോധമില്ലാത്ത, ആരോപണങ്ങൾ ഉന്നയിച്ച്കോന്തിരിക്കുന്നവരുടെ ലക്‌ഷ്യം എന്താണ് എന്ന് മനസിലാക്കണമെന്നും പ്രോഗ്രസ്സീവ് പാരന്റ്സ് അലയൻസ് (പിപിഎ) അഭ്യർത്ഥിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *