കാണ്‍പൂര്‍: ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണുന്നതിനിടെ ടിവി ഓഫ് ചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛന്‍ മകനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഗണേഷ് പ്രസാദ് എന്നയാളെ അറസ്റ്റ് ചെയ്തു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ വീട്ടില്‍ ഇരുന്ന് കാണുകയായിരുന്നു ഇരുവരും. ഇതിനിടെ മകന്‍ ടിവി ഓഫ് ചെയ്തതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടായി. മകന്‍ ദീപക് നിഷാദ് അച്ഛന്‍ ഗണേഷ് പ്രസാദിനോട് ആദ്യം ഭക്ഷണമുണ്ടാക്കാന്‍ പറഞ്ഞു. എന്നാല്‍, ക്ഷ ഗണേഷ് ആ സമയം ടിവിയില്‍ മത്സരം കാണുന്നതില്‍ മുഴുകി.
എന്നാല്‍, പ്രകോപിതനായ ദീപക് ടിവി ഓഫ് ചെയ്തു. പ്രകോപിതനായ ഗണേഷ് മകനെ ഇലക്ട്രിക് കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.