ദുബായ്: യുഎഇ 52 ആമത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ 2, 3 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു.
ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. 2022-ൽ ദേശീയ ദിന അവധി ദിനങ്ങൾക്കൊപ്പം താമസക്കാർക്ക് മൂന്ന് ദിവസത്തെ ഇടവേള ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം ഡിസംബർ 1 വെള്ളിയാഴ്ച പ്രവൃത്തിദിനമാണ്.
1971-ൽ എമിറേറ്റ്‌സിന്റെ ഏകീകരണം ആഘോഷിക്കുന്നതിന്റെഭാഗമായാണ് എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി എക്‌സ്‌പോ സിറ്റി ദുബായ് രാജ്യത്തിന്റെ സുസ്ഥിരതയുടെ കഥ വിവരിക്കുന്ന ഔദ്യോഗിക യൂണിയൻ ഡേ ഷോയും സംഘടിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *