വാഷിംഗ്ടണ്‍- അമേരിക്കയില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന അതേ സുരക്ഷാ ഭീതി തന്നെയാണ് യു.എസ് ജൂതന്മാരും നേരിടുന്നതെന്ന് പ്രസ്താവിച്ച നടി സൂസന്‍ സരണ്ടനെ ഹോളിവുഡ് ടാലന്റ് ഏജന്‍സി യുടിഎ പുറത്താക്കി. ഫലസ്തീനില്‍ ഇസ്രായില്‍ വംശഹത്യ തുടരുന്നതിനെതിരായ പ്രതിഷേധത്തിന്റെ കുത്തൊഴുക്കില്‍ ഫലസ്തീന്‍ അനുകൂല റാലിയിലാണ് നടി ഇക്കാര്യം പറഞ്ഞത്.
യഹൂദ വിരുദ്ധതയുടെ കുത്തൊഴുക്കില്‍ തങ്ങളുടെ സുരക്ഷയെ കുറിച്ച് യുഎസ് ജൂതന്മാര്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ അതേ ഭീതി തന്നെയാണ് ഇവിടെ മുസ്ലിംകളും അനുഭവിക്കുന്നതെന്നാണ് അടുത്തിടെ നടന്ന ഫലസ്തീന്‍ അനുകൂല റാലിയില്‍ അവര്‍ പറഞ്ഞത്. യുടിഎ നടപടി വിവിധ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
ഇസ്രായില്‍ ഫലസ്തീനില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ നടി സൂസന്‍ സരണ്ടന്‍ ഇസ്രായേലിനെ രൂക്ഷമയി വിമര്‍ശിക്കുന്നുണ്ട്. വംശഹത്യ, അതിക്രമങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങള്‍ അവര്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്തു. ഹമാസ് ഭീകരസംഘടനയല്ലെന്നും ഫലസ്തീനി ചെറുത്തുനില്‍പ് പ്രസ്ഥാനമാണെന്നുമാണ് അവര്‍ പ്രധാനമായും വാദിച്ചത്. ഹമാസിനെ കുറിച്ചും ഫലസ്തീനികളെ കുറിച്ചും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഈ വാർത്തകൾ കൂടി വായിക്കൂ
ബുദ്ധിമുട്ട് തന്നെ, പക്ഷേ ശരിയാണ്; മുട്ടുമടക്കിയ നെതന്യാഹുവിന്റെ വാക്കുകള്‍
ഹമാസ്-ഇസ്രായില്‍ കരാറില്‍ എത്തിച്ചത് നീണ്ട ചര്‍ച്ചകള്‍, എല്ലാം അതീവ രഹസ്യം
ബഹ്‌റൈനിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൈബര്‍ ആക്രമണം
2023 November 22InternationalSusan SarandonhamasmuslimGaza WarIsraeltitle_en: Agency drops Susan Sarandon for saying US Jews ‘getting taste of what it feels to be Muslim’