ഹമാസ്‌ 4 ദിവസം 50 ബന്ദികളെ വിട്ടയക്കും…ദിവസം 10 മുതൽ 12 പേരെയാകും മോചിപ്പിക്കുക. ഇതിൽ 30 കുട്ടികൾ,12 സ്ത്രീകൾ,8 വൃദ്ധകൾ എന്നിവരാകും മോചിതരാകുക..
ഓരോ ദിവസവും ആളുകളെ മോചിപ്പിക്കുന്ന നിലയ്ക്ക് ഇസ്രായേൽ ഒരു ദിവസത്തെ യുദ്ധവിരാമം നടപ്പാക്കും. ആകെ 4 ദിവസമാകും യുദ്ധവിരാമം ഉണ്ടാകുക…

ഇസ്രായേൽ 150 ആളുകളെ മോചിപ്പിക്കും. ഇതിൽ പ്രായമായവരും കുട്ടികളും സ്ത്രീകളുമാകും ഉണ്ടാകുക..ഒത്തുതീർപ്പ് പ്രകാരം തെക്കൻ ഗാസയിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 4 മണിവരെ ഇസ്രായേലിന്റെ നിരീക്ഷണ ഡ്രോണുകൾ പറക്കില്ല…
ബന്ദികളെ മോചിപ്പിക്കുന്ന 4 ദിവസത്തേക്കാകും ഈ നിയന്ത്രണം.. ബന്ദികളെ ഹമാസ് തെക്കൻ ഗാസയിൽ ദിവസവും 10 നും 4 നുമിടയിൽ റെഡ് ക്രോസ്സിനുകൈമാറും. സീസ്‌ഫയർ കഴിഞ്ഞാലും ഹമാസിന്റെ ഉന്മൂലനം വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പറഞ്ഞു.
ഇന്നലെ ഗാസയിൽ ഹമാസ് ചീഫ് ഇസ്മായിൽ ഹാനിയയുടെ കൊച്ചുമകൻ ജമാൽ അഹമ്മദ് ഹാനിയയെ തങ്ങൾ വധിച്ചതായി ഇസ്രായേൽ സേന അവകാശപ്പെട്ടു..
കഴിഞ്ഞയാഴ്ച ഇസ്മായിൽ ഹാനിയയുടെ കൊച്ചുമകളും ഗാസ യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർത്ഥി നിയുമായിരുന്ന Roaa Haniyeh യും ഇസ്രേയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇസ്രായേൽ സൈന്യം ഗാസയിൽ 66 സ്വന്തം സൈനികരെ വെടിവച്ചുകൊന്നതായി ഇസ്രായേൽ ആർമി സ്ഥിരീകരിച്ചു. Friendly Firing എന്നറിയപ്പെടുന്ന ഈ വെടിവയ്പ്പ് ആളുമാറി സംഭവിച്ചതാണെന്ന് പറയുന്നെ ങ്കിലും അന്വേഷണത്തിന് ഇസ്രായേൽ സർക്കാർ ഉത്തരവിട്ടു.
എല്ലാ യുദ്ധങ്ങളിലും Friendly Firing സംഭവിക്കാറുണ്ടെങ്കിലും ഇത്ര വലിയ സംഖ്യ ഇതാദ്യമായാണ്..ഹമാസ് – ഇസ്രായേൽ ഒത്തുതീർപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഇസ്രായേൽ പാർലമെന്റിൽ വലിയ വാക്ക്പോരും ബഹളവും നടന്നു..
ഭീകരരുമായി ചർച്ചയോ ഒത്തുതീർപ്പോ പാടില്ലെന്നും അവരെ ഇല്ലായ്മചെയ്തില്ലെങ്കിൽ നാളെ വീണ്ടും ഒക്ടോബർ 7 ആവർത്തിക്കുമെന്നും പല അംഗങ്ങളും മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ ശക്തമായ സമ്മർദ്ദഫലമായാണ് ഇസ്രായേൽ പാർലമെന്റ് ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചത്.
ഒക്ടോബർ 7 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ രൂപീകരിച്ച സംഘടന ഇസ്രായേൽ പിടികൂടിയ 300 ഹമാസ് – ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ, ബന്ധികൾക്കു പകരം വിട്ടുകൊടുക്കരുതെന്ന് ഒരു പ്രസ്താവനയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു..
ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ഒത്തുതീർപ്പിൽ ഈജിപ്റ്റിനൊപ്പം തുർക്കിയും മുഖ്യപങ്കുവഹിക്കുകയുണ്ടായി…

സീസ്‌ ഫയറിനുശേഷം ഇരു വിഭാഗവുമായും തങ്ങൾ ചർച്ച തുടരുമെന്നും ” രണ്ടു രാഷ്ടവും മേഖലയിൽ സ്ഥായിയായ സമാധാനവും” എന്ന ലക്ഷ്യം താമസിയാതെ കൈവരിക്കാനാകുമെന്നും തുർക്കി പ്രസിഡണ്ട് Recep Tayyip Erdoğan അറിയിച്ചു..
ഹമാസ് – ഇസ്രായേൽ ഒത്തുതീർപ്പ് ഫോർമുല അറബ് രാജ്യങ്ങളുൾപ്പെടെ ഒട്ടുമിക്ക മറ്റുള്ള രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്..
 

By admin

Leave a Reply

Your email address will not be published. Required fields are marked *