മക്ക: വിശുദ്ധ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ ഗ്രന്ഥകാരനും വാഗ്മിയും, സമസ്ത കേന്ദ്ര മുശാവറ അംഗവും കോടമ്പുഴ ദാറുൽ മആരിഫ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയുമായ അബ്ദുറഹ്മാൻ ബാവ അൽ മലൈബാരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കോടമ്പുഴ ബാവ മുസ്ലിയാർക്ക് മക്ക ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സ്വീകരണം നൽകി. 
സ്കൂൾ, മദ്രസ്സാ പാഠ പുസ്തകങ്ങൾ കൂടാതെ 91 ബ്രഹത്തായ അറബി ഗ്രന്ഥങ്ങളും 35 അമൂല്യമായ മലയാള ഗ്രന്ഥങ്ങളും രചിച്ച ബാവ മുസ്‌ലിയാർ അന്വേഷകർക്ക് കൗതുകമാണ്. 
തന്റെ ജീവിതം തന്നെ വൈജ്ഞാനിക പ്രസരണത്തിന് വേണ്ടി സമർപ്പിച്ച അദ്ദേഹം വാർദ്ധക്യ സഹജമായ ഒട്ടേറെ പ്രയാസങ്ങൾക്കിടയിലും അധ്യാപനത്തിലും രചനകളിലും സമയം ഒട്ടും പാഴാക്കാതെ മുഴുകുന്നത് പുതിയ സമൂഹം മാതൃകയാക്കേണ്ടത് തന്നെയാണ്. ഇങ്ങനെ ഒരു മഹാ മനീഷിയെ സ്വീകരിക്കാനായത് വലിയ കാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. 
ദാറുൽ മആരിഫ് അധ്യാപകൻ അബ്ദുൽ കരീം അബ്ദുറഹ്മാൻ ശാമിൽ ഇർഫാനി സംഗമം ഉൽഘാടനം ചെയ്തു. ചടങ്ങിൽ സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. 
ജമാൽ കക്കാട്, ഷാഫി നൂറാനി, ബഷീർ സഖാഫി, സഈദ് സഖാഫി, സുഹൈർ കോതമംഗലം, മുഹമ്മദലി കാട്ടിപ്പാറ, അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ്‌ സഅദി സംബന്ധിച്ചു. 
സെക്രട്ടറി റഷീദ് അസ്ഹരി സ്വാഗതവും സൽമാൻ വെങ്ങളം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *