ന്യൂദല്‍ഹി- കൊച്ചിയടക്കമുള്ള എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാത്ത എയര്‍ ഇന്ത്യക്ക് ഡി.ജി.സി.എ പത്ത് ലക്ഷം രൂപ പിഴയിട്ടു.
കൊച്ചി, ബംഗളൂരു, ദല്‍ഹി എയര്‍പോര്‍ട്ടുകളില്‍ വ്യവസ്ഥകള്‍ പ്രകാരം യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മൂന്ന് എയര്‍പോര്‍ട്ടുകളിലും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) പ്രത്യേക പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഈ മാസം മൂന്നിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
യാത്രാക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട വ്യവസ്ഥകള്‍ എയര്‍ ഇന്ത്യ ലംഘിച്ചുവെന്നാണ് കണ്ടെത്തിയത്.
ഈ വാർത്തകൾ കൂടി വായിക്കൂ
മോചിപ്പിക്കുന്ന 300 ഫല്‌സതീനികളുടെ പട്ടിക തയാറാക്കി ഇസ്രായില്‍, കരാറിലെ കൂടുതല്‍ വിവരങ്ങള്‍
ഹമാസ്-ഇസ്രായില്‍ കരാറില്‍ എത്തിച്ചത് നീണ്ട ചര്‍ച്ചകള്‍, എല്ലാം അതീവ രഹസ്യം
ഗാസയില്‍ സൈനികരുടെ മരണം 69 ആയതായി ഇസ്രായില്‍
2023 November 22IndiaPenaltyAir Indiatitle_en: dgca slaps Rs 10 lakh penalty on Air India