ഡൽഹി: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ രക്ഷാദൗത്യം നിര്‍ണായകഘട്ടത്തില്‍. രണ്ടുമണിക്കൂറിനുളളില്‍ ഡ്രില്ലിങ് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നുതന്നെ പൈപ്പിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം.
പതിനൊന്നരയോടെ പുറത്തെത്തിക്കാനാകുമെന്നും തൊഴിലാളികളെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു
ഒന്നര മണിക്കൂറിനുള്ളില്‍ തുരങ്കത്തില്‍ ഇരുമ്പു പൈപ്പുകള്‍ സ്ഥാപിക്കാനാകൂം. തൊഴിലാളികള്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. മാനസിക വിദഗ്ധര്‍ ഉള്‍പ്പടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തി