സെലെക്ടർമാരോ ജോക്കർമാരോ ?
ഇത് പറഞ്ഞത് ഞാനല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീം സെലെക്ടർമാരെ ജോക്കർമാരുടെ കൂട്ടം (“Bunch of jokers”) എന്നു വിളിച്ചു പരിഹസിച്ചത് ഇന്ത്യക്ക് 1983 ൽ ലോകകപ്പ് നേടിത്തന്ന ടീമിലെ അംഗമായി രുന്ന ആൾ റൗണ്ടർ മൊഹിന്ദർ അമർനാഥ് ആയിരുന്നു.
ഇപ്പോഴത്തെ സെലെക്ടർമാരുടെ നടപടികൾ കണ്ടപ്പോൾ അന്ന് അമർനാഥ് പറഞ്ഞ വാക്കുകൾ ഓർമ്മവരുകയാണ്..
ഇപ്പോഴത്തെ ചീഫ് സെലക്ടർ അജിത് അഗാർക്കറിന് രാജസ്ഥാൻ IPL ടീമിനോട് ഒടുങ്ങാത്ത പകയുണ്ടെന്ന് പറഞ്ഞുകേൾ ക്കുന്നു. കാരണം എന്താണെന്നറിയില്ല. അതുകൊണ്ടാകാം സഞ്ജു സാംസണെയും യുസ്വേന്ദ്ര ചഹലിനെയും മറ്റുള്ളവരെക്കാൾ അർഹതയുണ്ടായിട്ടും ലോകകപ്പിലുൾപ്പെടെ അടിക്കടി തഴയുന്നത്.
ഇപ്പോൾ ശശി തരൂർ വീണ്ടും അഗർക്കാർ ഉൾപ്പെടെയുള്ള മുംബൈക്കർ ലോബിയോട് സഞ്ജുവിനെയും ചഹലിനെയും ഒഴിവാക്കി സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ളവരെ ടീമിലെടുത്തതിൻറെ കാരണം ലക്ഷക്കണക്കിനുവരുന്ന പേക്ഷകരോട് വിശദീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്..