തിരുവനന്തപുരം:  ചാവേര്‍ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയതെന്നും കല്ലുമായാണ് അക്രമിക്കാന്‍ എത്തിയതെന്നും സിപിഐഎം നേതാവ് എം.വി ജയരാജന്‍. അക്രമങ്ങള്‍ അപലപനീയമാണ്. 
പായസത്തില്‍ വിഷം ചേര്‍ക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അത്തരം വിഷവിത്തുക്കളെ തിരിച്ചറിയുകയാണ് വേണ്ടത്. സംഘാടകര്‍ പ്രകോപനത്തില്‍ വീണുപോകരുതെന്നും ഇങ്ങോട്ട് അടിച്ചാലും അങ്ങോട്ട് അടിക്കണ്ട എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസിന്റേത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും നവകേരളത്തിനെതിരെയുള്ള പ്രതിഷേധം ജനങ്ങള്‍ അവഗണിച്ച് കളയണമെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *