ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും ബഹുഭാഷാ സ്റ്റോറി ടെല്ലറും ആയ സീ5, ഗോവയിലെ അഭിമാനകരമായ 54 -ാആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഐഎഫ്എഫ്ഐ ഉദ്ഘാടന ചടങ്ങിൽ പങ്കജ് ത്രിപാഠി നായകനായ ‘കടക് സിംഗ്’ എന്ന സിനിമയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിലർ പുറത്തിറക്കി.
ഇന്ത്യയിലെമ്പാടുമുള്ള സർക്കാർ ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ, പ്രമുഖ താരങ്ങൾ, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എന്നിവർ പങ്കെടുത്ത ട്രെയിലറിന് ഏഷ്യയിലെ ഏറ്റവും ആദരണീയവും അഭിമാനകരവുമായ ഫിലിം ഫെസ്റ്റിവലിൽ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
അതിലുപരിയായി, ‘ഗാല പ്രീമിയേഴ്‌സ്’ വിഭാഗത്തിന് കീഴിൽ ഗോവയിലെ ഐഎഫ്എഫ്ഐ -ൽ കഡക് സിംഗ് അതിന്റെ വേൾഡ് പ്രീമിയറിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.
ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഹൈ പ്രൊഫൈൽ ഇവന്റിൽ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും ങ്കെടുക്കും. 2023 ഡിസംബർ 8-ന് സീ5-ൽ ചിത്രം പ്രീമിയർ ചെയ്യും.