ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഡിസംബർ 11 വ​രെ നീട്ടി. പ്രതികൾക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇനിയും നിരവധി രേഖകൾ സമർപ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റോസ് അവന്യൂ കോടതി സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടിയത്.

അതേസമയം, സിആർപിസിയുടെ 207-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം എടുക്കുന്നതിൽ അഭിഭാഷകരോട് കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇത് പ്രകാരമുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാനും എന്നാൽ മാത്രമേ കേസിൽ വിചാരണ ആരംഭിക്കാൻ കഴിയൂ എന്നും കോടതി നിർദേശിച്ചു.
2023 ഫെബ്രുവരിയിലാണ്, ഡൽഹിയുടെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. നിലവിൽ സിസോദിയ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഗൂഢാലോചനയിൽ സിസോദിയ സുപ്രധാന പങ്ക് വഹിച്ചിരുന്നതായും നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നതായും സിബിഐ പറയുന്നു. മദ്യവ്യവസായികൾക്ക് അനുകൂലമാകുന്ന തരത്തിൽ നയം രൂപീകരിച്ചുവെന്നാണ് ആരോപണം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed