പാവം സഞ്ജു സാംസൺ …
അതുതന്നെയാണ് വിഷയം. സഞ്ജു ഒരു മലയാളിയായിപ്പോയി..
പേരിലുമുണ്ടാകാം കാര്യം…
ലോകകപ്പ് ടീമിൽ മനപ്പൂർവ്വം ഇടം നൽകിയില്ല …
സഞ്ജുവിനേക്കാൾ വളരെ മോശം നിലവാരം T 20 യിലുള്ള സൂര്യകുമാർ യാദവ് ടീമിലെത്തി..
ലോകകപ്പിലെ അയാളുടെ ദയനീയ പ്രകടനമൊന്നും ബോർഡിനും സെലക്ടർമാർക്കും വിഷയമല്ല..
തോറ്റമ്പിയായ SKY ക്ക് ഇപ്പോഴിതാ ആസ്‌ത്രേലിയയ്ക്കുള്ള ക്യാപ്റ്റൻസി സ്വർണ്ണത്തളികയിൽ നൽകി…
ലോകകപ്പിനു മുമ്പുള്ള ലങ്കൻ പര്യടത്തിൽ സഞ്ജുവിനെ രാഹുലിന് പകരം കൊണ്ടുപോയി ഗാലറിയിൽ ഒറ്റയ്ക്കിരുത്തി…
രാഹുൽ മടങ്ങിവന്നപ്പോൾ പറഞ്ഞുവിട്ടു….
ഋഷഭ് പന്തിനെ നോക്കുക…….
അപകടത്തിൽ പരുക്കേറ്റ് ലോകകപ്പ് നഷ്ടമായ അദ്ദേഹത്തിനായി BCCI വാതിലുകൾ തുറന്നിട്ടു..
വമ്പൻ പരസ്യങ്ങളിലെല്ലാം ഋഷഭ് പന്തനായി ഇടമൊരുക്കി…..
രോഹിത് ശർമ്മയുൾപ്പെടെ എല്ലാ താരങ്ങളും പന്തിനൊപ്പം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു….
ലോകകപ്പിലെ ധനനഷ്ടം പരസ്യത്തിലൂടെ പത്തിരട്ടിയായി വീണ്ടെടുക്കാൻ പന്തിനു കഴിഞ്ഞു…
അതാണ് ഉത്തരേന്ത്യൻ കൂട്ടായ്മ…..
ശ്രീശാന്തിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ഉത്തരേന്ത്യൻ ലോബി അതിന്റെ തനിയാവർത്തനം ഇപ്പോഴും തുടരുന്നു..
“Justice for Samson” കാമ്പയിൻ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായെങ്കിലും സഞ്ജുവിന് നീതിലഭിക്കുമെന്ന് കരുതാൻ വയ്യ.